15 Nov 2024 11:08 AM GMT
Summary
- ഓഹരികളുടെ മൂല്യം ഉയര്‍ത്തുന്നതിനായുള്ള കമ്പനിയുടെ നടപടി
- 50.14 ദശലക്ഷം കോമണ്‍ ഷെയറുകളും 6.91 ദശലക്ഷം മുന്‍ഗണനയുള്ള ഓഹരികളും കമ്പനി തിരികെ വാങ്ങും
- ഷെയര്‍ഹോള്‍ഡര്‍ മൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും
ഒരു വര്‍ഷ കാലയളവില്‍ 10 ട്രില്യണ്‍ വോണ്‍ നേടിയ (7.17 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങാന്‍ സാംസംഗ് ഇലക്ട്രോണിക്സ് പദ്ധതിയിടുന്നു, വിപണി അവസാനിച്ചതിന് ശേഷം സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഈ വിവരം. ഓഹരികളുടെ മൂല്യം ഉയര്‍ത്തുന്നതിനുള്ള ഒരു നടപടിയാണിത്.
മൊത്തം മൂന്ന് ട്രില്യണ്‍ വോണ്‍ മൂല്യമുള്ള ഓഹരികള്‍, അല്ലെങ്കില്‍ 50.14 ദശലക്ഷം കോമണ്‍ ഷെയറുകളും 6.91 ദശലക്ഷം മുന്‍ഗണനയുള്ള ഓഹരികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തിരികെ വാങ്ങുകയും റദ്ദാക്കുകയും ചെയ്യുമെന്ന് സാംസംഗ് പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
റീപര്‍ച്ചേസ് പ്രോഗ്രാമില്‍ ശേഷിക്കുന്ന ഏഴ് ട്രില്യണ്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണം എന്നതുള്‍പ്പെടെ ഷെയര്‍ഹോള്‍ഡര്‍ മൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും.
2017നുശേഷം ഇതാദ്യമായാണ് സാംസംഗ് ഇലക്ട്രോണിക്സ് ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിക്കുന്നത്. അന്ന് 21 ട്രില്യണ്‍ വോണിന്റെ ഓഹരികള്‍ കമ്പനി തിരികെ വാങ്ങിയിരുന്നു.
ലോകത്തിലെ മുന്‍നിര മെമ്മറി ചിപ്പ് നിര്‍മ്മാതാവ് കഴിഞ്ഞ മാസം, ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒരു പ്രധാന വിതരണ ഇടപാടില്‍ പുരോഗതി കൈവരിക്കുമെന്നും പറഞ്ഞിരുന്നു.
സാംസംഗ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 7.2% ഉയര്‍ന്നു, 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കുതിപ്പാണിത്.