15 Oct 2024 9:54 AM GMT
Summary
- 5.49 ശതമാനമായാണ് പണപ്പെരുപ്പം ഉയര്‍ന്നത്
- ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യത്തിന് മുകളില്‍ പണപ്പെരുപ്പം എത്തിയത് ജൂലൈയ്ക്കുശേഷം ആദ്യം
ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 5.49 ശതമാനമായാണ് പണപ്പെരുപ്പം ഉയര്‍ന്നത്.
പച്ചക്കറി വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധന കാരണം സെപ്റ്റംബറില്‍ ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം ഉയരുന്നത്. ഓഗസ്റ്റില്‍ റീട്ടെയില്‍ പണപ്പെരുപ്പം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.65 ശതമാനമാണ് രേഖപ്പെടുത്തിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പണപ്പെരുപ്പം കുറയാന്‍ സഹായിച്ച ഘടകങ്ങള്‍ സെപ്റ്റംബറില്‍ വിപരീത ഫലമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
നിലവില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ രണ്ട് മുതല്‍ ആറ് ശതമാനത്തിലാണ് തുടരുന്നത്. പണപ്പരുപ്പത്തിന്റെ പ്രധാന വിഭാഗമായ ഭക്ഷ്യ പണപ്പെരുപ്പം.
ഓഗസ്റ്റിലെ 5.66 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 9.24 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.16 ശതമാനത്തില്‍ നിന്ന് 5.87 ശതമാനമായി വര്‍ധിച്ചു, നഗര പണപ്പെരുപ്പം മുന്‍ മാസത്തെ 3.14 ശതമാനത്തില്‍ നിന്ന് 5.05 ശതമാനമായി ഉയര്‍ന്നു.