image

13 Jan 2025 11:39 AM GMT

Economy

റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു

MyFin Desk

റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു
X

Summary

  • പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വില കുറഞ്ഞുതുടങ്ങിയത് പണപ്പെരുപ്പം കുറയാന്‍ കാരണമായി
  • നവംബറില്‍ റീട്ടെയല്‍ പണപ്പെരുപ്പം 5.48 ശതമാനമായിരുന്നു


ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.22 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ 5.48 ശതമാനവും 2023 ഡിസംബറില്‍ 5.69 ശതമാനവുമായിരുന്നു.

ഉപഭോക്തൃ വില സൂചിക ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.21 ശതമാനത്തില്‍ നിന്നാണ് നവംബറില്‍ താഴ്ന്നത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട സിപിഐ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ ഭക്ഷ്യവിലപ്പെരുപ്പം 8.39 ശതമാനമായി കുറഞ്ഞു. നവംബറില്‍ ഇത് 9.04 ശതമാനവും 2023 ഡിസംബറില്‍ 9.53 ശതമാനവുമായിരുന്നു.

കഴിഞ്ഞ മാസം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം 4.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ത്തിയിരുന്നു. തുടരുന്ന ഭക്ഷ്യവില സമ്മര്‍ദങ്ങള്‍ ഡിസംബര്‍ പാദത്തില്‍ പണപ്പെരുപ്പം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ ഗണ്യമായ ഇടിവാണ് ഡിസംബറില്‍ പണപ്പെരുപ്പം കുറയാന്‍ കാരണമായത്.

പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉല്‍പന്നങ്ങള്‍, പഞ്ചസാര, പലഹാരങ്ങള്‍, വ്യക്തിഗത പരിചരണം, ധാന്യങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം എടുത്തുപറഞ്ഞു.