12 April 2023 2:23 PM GMT
Summary
- ഫെബ്രുവരിയിൽ 6.44 ശതമാനമായിരുന്നു
- ഭക്ഷണ സാധനങ്ങളുടെ പണപ്പെരുപ്പം 5.95 ശതമാനമായി കുറഞ്ഞു
ന്യൂഡൽഹി: പ്രധാനമായും ഭക്ഷ്യവിലയിലുണ്ടായ ഇടിവിനെ പിൻബലത്തിൽ ചില്ലറ പണപ്പെരുപ്പം മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനമായി കുറഞ്ഞതായി ബുധനാഴ്ച സർക്കാർ കണക്കുകൾ അറിയിച്ചു..
ഇത് ആർബിഐയുടെ കംഫർട്ട് സോണിനുള്ളിലാണ് എന്നതാണ് ഏറെ പ്രധാനം.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 2023 ഫെബ്രുവരിയിൽ 6.44 ശതമാനവും മുൻ വർഷം ഇതേ കാലയളവിൽ 6.95 ശതമാനവുമായിരുന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കനുസരിച്ച്, മാർച്ച് മാസത്തിൽ ഭക്ഷണ സാധനങ്ങളുടെ പണപ്പെരുപ്പം 5.95 ശതമാനമായി കുറഞ്ഞു. ഇത് മുൻവർഷത്തെ ഇതേ കാലയളവിൽ 7.68 ശതമാനവും ഫെബ്രുവരിയിൽ 4.79 ശതമാനവുമായിരുന്നു.
ധാന്യങ്ങൾ, പാൽ, പഴങ്ങൾ എന്നിവയുടെ ഉയർന്ന വിലയും പച്ചക്കറി വിലയിലെ മന്ദഗതിയിലുള്ള നിരക്കും കാരണം റീട്ടെയിൽ പണപ്പെരുപ്പം 2022 ഡിസംബറിലെ 5.7 ശതമാനത്തിൽ നിന്ന് 2023 ഫെബ്രുവരിയിൽ 6.4 ശതമാനമായി ഉയർന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ പണപ്പെരുപ്പം 5.2 ശതമാനമായി റിസർവ് ബാങ്ക് പ്രവചിക്കുന്നു,
ഒന്നാം പാദത്തിൽ 5.1%, രണ്ടാം പാദത്തിൽ 5.4%, മൂന്നാം പാദത്തിൽ 5.4%, നാലാം പാദത്തിൽ 5.2%, എന്നിങ്ങനെയാണ് ആർ ബി ഐ പ്രവചിച്ചിരിക്കുന്നത്..