image

7 Feb 2025 5:18 AM GMT

Economy

പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

MyFin Desk

പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്
X

Summary

  • 25 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് 6.25 ശതമാനമാക്കി
  • അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് പലിശയില്‍ കുറവ് വരുത്തുന്നത്


റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കേന്ദ്രബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത്. ഇതിനുമുമ്പ് 2020 മെയ് മാസത്തിലാണ് പലിശ നിരക്ക് കുറച്ചിരുന്നത്.

ഇതുവരെയുള്ള റിപ്പോ നിരക്ക് 6.5 ശതമാനമായിരുന്നു. ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രം വ്യക്തിഗത ആദായ നികുതി വെട്ടിക്കുറച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ഈ നീക്കം.

പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ സഞ്ജയ് മല്‍ഹോത്ര നേതൃത്വം നല്‍കിയ ആദ്യ പണനയ യോഗമായിരുന്നു ഇത്. 'ആഗോള വെല്ലുവിളികളില്‍ നിന്ന് മുക്തമല്ലെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നു,' സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.