6 Feb 2025 12:09 PM GMT
Summary
- പണപ്പെരുപ്പം കുറഞ്ഞതും ഭക്ഷ്യവിലയിലെ ഇടിവും പ്രതീക്ഷ നല്‍കുന്നു
- ആഭ്യന്തര-അന്തര്‍ദേശീയ വെല്ലുവിളികളെ അതിജീവിക്കുക ആര്‍ബിഐയുടെ ലക്ഷ്യം
ആര്‍ബിഐയുടെ പണനയ യോഗത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്്ക്കുമെന്ന് പ്രതീക്ഷ. പണപ്പെരുപ്പം കുറഞ്ഞതും ഭക്ഷ്യവിലയിലെ ഇടിവുമാണ് നിരക്ക് കുറയ്ക്കലിന് കാരണമാവുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക. ഒപ്പം ആഭ്യന്തര-അന്തര്‍ദേശീയ വെല്ലുവിളികളെ അതിജീവിക്കുക എന്നീവയായിരിക്കും ആര്‍ബിഐയുടെ ലക്ഷ്യം.
പച്ചക്കറി വിലയിലെ കുറവാണ് അനുകൂലമായ പ്രധാന ഘടകം. തക്കാളി, സവാള തുടങ്ങിയ അവശ്യ പച്ചക്കറികളുടെ വിലയിലാണ് ഇടിവുണ്ടായത്. ഖാരിഫ് സീസണിലെ മെച്ചപ്പെട്ട വിളവും റാബി സീസണില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യവുമാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഉടനെ വിലക്കയറ്റ പ്രശ്നമുണ്ടാവില്ലെന്നുമാണ് വിലയിരുത്തല്‍.
വ്യാവസായികസേവനമേഖലകളിലെ മെച്ചപ്പെട്ട വളര്‍ച്ചയും പോസിറ്റീവായി കാണുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.അതേസമയം, കേന്ദ്ര ബജറ്റ് സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനം പകരാന്‍ നിലമൊരുക്കിയ സ്ഥിതിക്ക്, റിസര്‍വ് ബാങ്ക് എംപിസിയും അതേ നിലപാട് സ്വീകരിക്കുമെന്നാണ് സാമ്പത്തിക ലോകവും കരുതുന്നത്. 2023 ഫെബ്രുവരിക്കു ശേഷം അടിസ്ഥാന പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. പലിശനിരക്ക് ഇതിനു മുന്‍പ് കുറച്ചത് 2020ല്‍ കോവിഡ് കാലത്താണ്. കോവിഡിനു ശേഷം പണപ്പെരുപ്പം കൂടിയതോടെയാണ് ഘട്ടം ഘട്ടമായി പലിശ ഉയര്‍ത്തിയത്.