image

20 Sept 2024 3:24 AM

Economy

ധനസമാഹരണത്തിന് റിലയന്‍സ് ഇന്‍ഫ്രാ ബോര്‍ഡ് അനുമതി

MyFin Desk

reliance infra raises funds for future projects
X

Summary

  • മുന്‍ഗണനാ ഇഷ്യൂ വരുമാനം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഉപയോഗിക്കും
  • പ്രിഫറന്‍ഷ്യല്‍ ഇഷ്യു കമ്പനിയുടെ ആസ്തി 9,000 കോടിയില്‍ നിന്ന് 12,000 കോടി രൂപയായി ഉയര്‍ത്തും


12.56 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ മുന്‍ഗണനാ ഇഷ്യൂ വഴി 3,014 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു.

ഒരു റെഗുലേറ്ററി ഫയലിംഗില്‍, പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ റൈസ് ഇന്‍ഫിനിറ്റി പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് നിക്ഷേപകര്‍,ഫ്‌ളോറിന്‍ട്രീ ഇന്നവേഷന്‍ എല്‍എല്‍പി, ഫോര്‍ച്യൂണ്‍ ഫിനാന്‍ഷ്യല്‍ &ഇക്വിറ്റീസ് സര്‍വീസസ് എന്നിവയ്ക്ക് മുന്‍ഗണനാ ഇഷ്യു നല്‍കുമെന്ന് കമ്പനി അറിയിച്ചു.

''യോഗ്യതയുള്ള ഒരു സ്ഥാപന പ്ലെയ്സ്മെന്റ് നടത്തി 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് അനുമതി തേടുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി,'' റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പറഞ്ഞു.

ഫയലിംഗ് അനുസരിച്ച്, മുന്‍ഗണനാ ഇഷ്യൂ വരുമാനം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഉപയോഗിക്കും.

പ്രിഫറന്‍ഷ്യല്‍ ഇഷ്യു കമ്പനിയുടെ ആസ്തി 9,000 കോടിയില്‍ നിന്ന് 12,000 കോടി രൂപയായി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

'മെയ്ക്ക് ഇന്‍ ഇന്ത്യ', 'വികസിത് ഭാരത്' എന്നീ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിനെ സഹായിക്കുന്നതിന് കമ്പനിയുടെ പങ്കാളിത്തത്തെ മെച്ചപ്പെടുത്തിയ മൂലധനം പിന്തുണയ്ക്കും,' കമ്പനി പറഞ്ഞു.