image

7 Aug 2024 7:49 AM GMT

Economy

മൂലധന നേട്ട നികുതി; ഭേദഗതിയെ സ്വാഗതം ചെയ്ത് റിയല്‍ എസ്റ്റേറ്റ് മേഖല

MyFin Desk

മൂലധന നേട്ട നികുതി; ഭേദഗതിയെ   സ്വാഗതം ചെയ്ത് റിയല്‍ എസ്റ്റേറ്റ് മേഖല
X

Summary

  • നിര്‍ദിഷ്ട ഭേദഗതി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കും
  • എല്ലാ ഭവന സെഗ്മെന്റുകളിലുടനീളമുള്ള വില്‍പ്പന ഉയര്‍ത്തും


വസ്തു ഇടപാടുകളിലെ മൂലധന നേട്ട നികുതിയില്‍ വലിയ ഇളവ് നല്‍കുന്നതിനായി ധനകാര്യ ബില്ലില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊണ്ടുവന്ന ഭേദഗതിയെ റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖര്‍ അഭിനന്ദിച്ചു. ഇതിനെ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പെന്നാണ് വ്യവസായമേഖല വിശേഷിപ്പിച്ചത്. നിര്‍ദിഷ്ട ഭേദഗതി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും എല്ലാ ഭവന സെഗ്മെന്റുകളിലുടനീളമുള്ള വില്‍പ്പന ഉയര്‍ത്തുകയും ചെയ്യുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'നികുതിദായകര്‍ക്ക് ഇന്‍ഡെക്‌സേഷന്‍ കൂടാതെ 12.5 ശതമാനത്തിലോ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ ഇന്‍ഡെക്‌സേഷന്‍ ഉപയോഗിച്ച് 20 ശതമാനത്തിലോ നികുതി കണക്കാക്കാനുള്ള ഓപ്ഷന്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്.2024 ജൂലൈ 23-ന് മുമ്പ് ഏറ്റെടുത്ത ഭൂമിയോ കെട്ടിടങ്ങളോ പോലുള്ള ദീര്‍ഘകാല മൂലധന ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതിന് ഈ ഇളവ് ബാധകമാണ്, ''ഹിരാനന്ദാനി ഗ്രൂപ്പിന്റെയും നരെഡ്കോയുടെയും ചെയര്‍മാനായ നിരഞ്ജന്‍ ഹിരാനന്ദാനി പറഞ്ഞു.

വസ്തു ഇടപാടുകളിലെ മൂലധന നേട്ട നികുതിയില്‍ വലിയ ഇളവ് നല്‍കുന്നതിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ചയാണ് ധനകാര്യ ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിച്ചത്.

പുതിയതും പഴയതുമായ സ്‌കീമുകള്‍ക്കിടയില്‍ കുറഞ്ഞ നികുതി ഭാരം തിരഞ്ഞെടുക്കാന്‍ നികുതിദായകരെ പ്രാപ്തരാക്കുന്നതിലൂടെ, ഭവനനിര്‍മ്മാണ വിഭാഗങ്ങളിലുടനീളം നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വില്‍പ്പന ഉയര്‍ത്തുന്നതിനും ഈ ഭേദഗതി സഹായകമാകും.

ഭേദഗതിക്ക് ശേഷം, നികുതിദായകര്‍ക്ക് രണ്ട് സ്‌കീമുകള്‍ക്കും കീഴിലുള്ള നികുതികള്‍ കണക്കാക്കാം, കൂടാതെ അത് കുറവുള്ള സ്‌കീമിന് കീഴില്‍ നികുതി അടയ്ക്കാനുള്ള തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും.

നിര്‍ദ്ദിഷ്ട ഭേദഗതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് മാത്രമല്ല, ഈവര്‍ഷം ജൂലൈ 23-ന് മുമ്പ് നടത്തിയ ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഇടപാടുകള്‍ക്കും ബാധകമാകും. അത്തരം ഇടപാടുകള്‍ക്കെല്ലാം 12.5 എന്ന ബജറ്റ് നിര്‍ദ്ദേശത്തിന് പകരം 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ടത്തിനാകും നികുതി ചുമത്തുക.