11 Nov 2024 9:58 AM GMT
Summary
- ട്രംപിന്റെ രണ്ടാം വിജയം; കരുതലോടെ ഇന്ത്യ
- നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഇന്ത്യ കടുത്ത മത്സരം നേരിടേണ്ടിവരും
ട്രംപിന്റെ രണ്ടാം ഭരണം വിദേശ നിക്ഷേപത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. അമേരിക്ക കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചേക്കും.
ട്രംപിന്റെ ആദ്യ ഭരണത്തില്‍ യുഎസിലേക്ക് നിക്ഷേപങ്ങള്‍ തിരികെ ആകര്‍ഷിക്കുന്നതിനായി വലിയ നിയന്ത്രണമാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നിക്ഷേപത്തെ ഇത് ബാധിച്ചതായാണ് വിലയിരുത്തല്‍. എന്നാല്‍ രണ്ടാം വരവില്‍ ഈ നയങ്ങള്‍ പുനരവതരിപ്പിച്ചാല്‍ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യക്ക് വെല്ലുവിളിയായേക്കും.
എന്നാല്‍ ഇന്ത്യ വിദേശ നിക്ഷേപ സ്രോതസ്സുകളില്‍ വൈവിധ്യ വല്‍കരണം നടപ്പിലാക്കുന്നുണ്ട്. അതിനാല്‍ അമേരിക്കയുടെ പുതിയ നയങ്ങള്‍ ഒരു പരിധി വരെ ഇന്ത്യയ്ക്ക് നഷ്ടം വരുത്തില്ലെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയുടെ ഈ നയം തകര്‍ച്ചക്കെതിരെ ബഫറായി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന മാര്‍ഗ്ഗമായി വിദേശ നിക്ഷേപത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത് എന്നതാണ് ആശങ്കയ്ക്ക് ഇട നല്‍കുന്നത്.