image

2 Dec 2024 11:03 AM GMT

Economy

ബാങ്കുകളുടെ പണലഭ്യത; ആര്‍ബിഐ നടപടിയെടുക്കും

MyFin Desk

ബാങ്കുകളുടെ പണലഭ്യത; ആര്‍ബിഐ നടപടിയെടുക്കും
X

Summary

  • ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് പണലഭ്യത ലഘൂകരിക്കുന്നത്
  • ഇത് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും അനായാസം വായ്പകള്‍ ലഭ്യമാകുന്നതിന് സഹായിക്കും


ബാങ്കുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടിയെടുക്കും. ഈ മാസം നടക്കുന്ന പണനയ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 പാദത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതിനെ തുടര്‍ന്നാണ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണലഭ്യത ലഘൂകരിക്കുന്നത്. ആര്‍ബിഐ ബാങ്കിംഗ് സംവിധാനത്തില്‍ കൂടുതല്‍ പണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇത് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ സഹായിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

റിപ്പോ നിരക്ക് കുറച്ചില്ലെങ്കില്‍ പണലഭ്യത ലഘൂകരിക്കാന്‍ ആര്‍ബിഐ നടപടിയെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. രണ്ടാം പാദത്തിലെ ജിഡിപി നിരക്ക് കുറവായതിനാല്‍ വിദഗ്ധര്‍ അതീവ ശ്രദ്ധയോടെയാണ് ആര്‍ബിഐയുടെ നീക്കങ്ങളെ നോക്കിക്കാണുന്നത്.

ഉല്‍പ്പാദന ഖനന മേഖലയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനമായി കുറഞ്ഞത്.

രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച നിരാശാജനകമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടിരുന്നു.