image

8 Feb 2023 7:54 AM GMT

Economy

ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമാകും : ആർബിഐ ഗവർണർ

PTI

rbi india gdp growth
X

Summary

  • 2022-23 സാമ്പത്തിക വർഷത്തിൽ ജിഡിപി 7 ശതമാനമാകുമെന്നാണ് എൻഎസ്ഒ പ്രവചിച്ചിട്ടുള്ളത്.
  • ടൂറിസം , ട്രാവൽ ഹോസ്പിറ്റാലിറ്റിഎന്നീ സേവന മേഖലകളിൽ മികച്ച തിരിച്ചു വരവ്.


മുംബൈ: കഴിഞ്ഞ ആഴ്ച ഇക്കോണോമിക് സർവേയിൽ പറഞ്ഞതിനോടെ ഏകദേശം സാമ്യമായ രീതിയിൽ രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2023-24 സാമ്പത്തിക വർഷത്തിൽ 6.4 ശതമാനമാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ്. ഇത് 6.5 ശതമാനമായി കുറയുമെന്നാണ് ഡാറ്റയിൽ പ്രവചിച്ചിരുന്നത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തു വിട്ട കണക്കു പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ജിഡിപി 7 ശതമാനമാകുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.

അസ്ഥിരമായ ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നുവെന്നും ഗവർണർ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തെ പണനയ പ്രഖ്യാപനത്തോടനുബന്ധിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം , ട്രാവൽ ഹോസ്പിറ്റാലിറ്റി പോലുള്ള സേവന മേഖലകളിലുമുള്ള മികച്ച തിരിച്ചു വരവ് ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ ഉപഭോഗത്തിൽ വർധനവുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന പണനയ യോഗത്തിൽ, ആർബിഐ റീപോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ആറാം തവണയാണ് നിരക്ക് തുടർച്ചയായി വർധിപ്പിക്കുന്നത്.