30 Oct 2024 5:49 PM IST
Summary
- സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.49 ശതമാനമായി ഉയര്‍ന്നിരുന്നു
- എന്നാല്‍ പണപ്പെരുപ്പം കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു
ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത. ഡിസംബറില്‍ പലിശ നിരക്കുകള്‍ 6.25 ശതമാനമായി കുറയ്ക്കുമെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ദഗതിയിലായ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിനാണ് ആര്‍ബിഐ ശ്രമം. സെപ്റ്റംബറില്‍ പണപ്പെരുപ്പം അപ്രതീക്ഷിതമായി 5.49 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ പണപ്പെരുപ്പം ശരാശരി 4.9 ശതമാനമായി കുറയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 4.6 ശതമാനമായി കുറയുകയും ചെയ്യുമെന്ന് പ്രവചിക്കുന്നു. ആര്‍ബിഐ നയം ലഘൂകരിക്കാന്‍ പണപ്പെരുപ്പം കുറയുമെന്ന പ്രവചനം സഹായകമായിരിക്കുകയാണ്.
പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നല്ല നിലയിലാണെന്നും അടുത്ത പാദത്തില്‍ പണപ്പെരുപ്പം മിതമായിരിക്കുമെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2019 മുതല്‍ കഴിഞ്ഞ 10 മീറ്റിംഗുകളിലായി ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകള്‍ ആര്‍ബിഐ നിലനിര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞു തുടങ്ങിയതാണ് ഡിസംബറില്‍ ആര്‍ബിഐ ധനസമിതി നിരക്കു കുറക്കുന്നത്.