image

22 Nov 2022 10:04 AM GMT

Economy

ക്രിസിലും ഇക്രയും ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറച്ചു

MyFin Desk

CRISIL rating in India,
X

CRISIL rating in India,



മുംബൈ : നടപ്പു സാമ്പത്തിക വര്‍ഷത്തിലെയും, രണ്ടാം പാദത്തിലെയും ഇന്ത്യയുടെ വളര്‍ച്ച നിരക്കിന്റെ പ്രവചനം റേറ്റിംഗ് ഏജന്‍സികളായ ക്രിസിലും ഐസിആര്‍എയും (ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി) കുറച്ചു. ആഗോള വളര്‍ച്ചയിലെ മാന്ദ്യവും, കാര്‍ഷിക ഉത്പന്ന മേഖലയിലെ പ്രശന്ങ്ങളുമാണ് കാരണം.

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 30 ബേസിസ് പോയിന്റാണ് കുറച്ചത്. 7.3 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി ഇത്. ഐസിആര്‍എ 6.5 ശതമാനമാക്കിയാണ് കുറച്ചത്. കയറ്റുമതി, വ്യവസായ മേഖലകളെ ആഗോള വളര്‍ച്ച സാരമായി ബാധിച്ചെന്നും ക്രിസില്‍ ചീഫ് ഇക്കണോമിസ്റ്റ് ധര്‍മകീര്‍ത്തി ജോഷി പറഞ്ഞു.

ഐസിആര്‍എയുടെ ചീഫ് എകണോമിസ്റ്റ് ആയ അഥിതി നായര്‍ രണ്ടാം പാദത്തിലെ വളര്‍ച്ച 6.5 ശതമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 12.7 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ പകുതിയേ ഉള്ളു. എങ്കിലും ആര്‍ബിഐയുടെ പണനയ കമ്മിറ്റി സെപ്റ്റംബറില്‍ പ്രവചിച്ച 6.3 -6.5 ശതമാനത്തേക്കാളും ഇത് കൂടുതലാണ്. നിര്‍മാണ വളര്‍ച്ച ഡിമാന്‍ഡിലെ ദൗര്‍ബല്യം മൂലം രണ്ടാം പാദത്തില്‍ 1.4 ശതമാനം കുറഞ്ഞുവെന്നും അഥിതി നായര്‍ പറഞ്ഞു.
കോവിഡിന് ശേഷം ജിഡിപി വളര്‍ച്ച രണ്ടാം പാദത്തില്‍ 8 ശതമാനമാകുമെന്നയിരുന്നു പ്രതീക്ഷ. ആഗോള ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് 2023 ലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.9 ശതമാനത്തിലേക്ക് കുറച്ചിരുന്നു.