28 Nov 2024 10:02 AM GMT
Summary
- ഭക്ഷ്യവില കുതിച്ചുയരുന്നതിനാല്‍ നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കില്ലെന്ന് സൂചന
- വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധി കടന്നിരുന്നു
ആര്‍ബിഐ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വൈകിയേക്കുമെന്ന് സൂചന. ഫെബ്രുവരിയ്ക്ക് ശേഷം നിരക്കുകള്‍ കുറയ്ക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ .
ഡിസംബര്‍ ആറിന് നടക്കുന്ന ആര്‍ബിഐയുടെ ധനനയക്കമ്മിറ്റിയുടെ യോഗത്തില്‍ നിരക്ക് കുറക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ വരുന്ന ഫെബ്രുവരിയോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് നിലവില്‍ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
ഭക്ഷ്യവില കുതിച്ചുയരുന്നതിനാല്‍ ഒക്ടോബറില്‍ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനം കടന്നിരുന്നു. നിരക്ക് കുറക്കുന്ന പെട്ടന്നുള്ള നീക്കം അപകടകരമാണെന്ന് അടുത്തിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഒക്ടോബറില്‍ ആര്‍ബിഐ അതിന്റെ ധനനയ നിലപാട് നിഷ്പക്ഷതയിലേക്ക് മാറ്റി. മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യം തുടര്‍ന്ന് ഉയര്‍ന്നിരുന്നു.