image

24 Oct 2024 10:58 AM GMT

Economy

ചൈനക്കെതിരായ നിയന്ത്രണം; ഇളവിനായി സമ്മര്‍ദ്ദമേറുന്നു

MyFin Desk

ചൈനക്കെതിരായ നിയന്ത്രണം;   ഇളവിനായി സമ്മര്‍ദ്ദമേറുന്നു
X

Summary

  • അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയും സഹകരണവും നിക്ഷേപവും കുറഞ്ഞു
  • ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷ
  • സെന്‍സിറ്റീവ് മേഖലകള്‍ ഒഴികെ ചില വിഭാഗങ്ങളില്‍ കുറഞ്ഞ നിക്ഷേപം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്


ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയരുന്നു. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനയില്‍നിന്നുള്ള നിക്ഷേപം തടയാന്‍ കേന്ദ്രം വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു.

ചൈനയോടുള്ള നിലപാട് ഇന്ത്യയിലെ നിരവധി കമ്പനികളെ വെട്ടിലാക്കി. അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയും സഹകരണവും നിക്ഷേപവും കുറഞ്ഞു. ഈ നീക്കത്തെ നിലവില്‍ സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിച്ചു.

ചില മേഖലകളില്‍ അമേരിക്ക ചൈനക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളേക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ നിയന്ത്രണങ്ങളെന്നും വിലിയിരുത്തലുണ്ട്.

റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്ന ഉടമ്പടിയെ മോദി കൂടിക്കാഴ്ചക്കിടെ സ്വാഗതം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കണമെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ഇരുപക്ഷവും സഹകരണം ശക്തിപ്പെടുത്തണമെന്നും ഭിന്നതകളും വിയോജിപ്പുകളും പരിഹരിക്കണമെന്നും ഷി അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു ഉല്‍പ്പാദന കേന്ദ്രമാകാന്‍ ചൈനീസ് ബിസിനസുകളെ ആകര്‍ഷിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

വിമാനത്താവളങ്ങള്‍, പ്രതിരോധം, ടെലികോം തുടങ്ങിയ സെന്‍സിറ്റീവ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെങ്കിലും ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനികളില്‍ 10% വരെ ചൈനീസ് നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദ്ദേശവും ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ടിക്ടോക്ക് പോലുള്ള പ്രധാന ചൈനീസ് ആപ്പുകളുടെ നിരോധനം അല്ലെങ്കില്‍ ടെക് ഭീമന്‍ ഹുവായ് ടെക്നോളജീസ് കോ പോലുള്ള സ്വാഗത സ്ഥാപനങ്ങളുടെ നിരോധനം ഇന്ത്യ നീക്കം ചെയ്യാന്‍ സാധ്യതയില്ല.