image

1 Jun 2023 1:46 PM IST

Economy

മാനുഫാക്ചറിംഗ്-പിഎംഐ 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

MyFin Desk

manufacturing-pmi at 31-month high
X

Summary

  • പിഎംഐ 0-നും 100-നും ഇടയിലാണ് നല്‍കുക. 50-ന് മുകളിലുള്ള റീഡിംഗ് ഉല്‍പാദന വര്‍ധനയെയാണ് സൂചിപ്പിക്കുന്നത്
  • മാനുഫാക്ചറിംഗ് ഇന്‍ഡക്‌സ് ഇപ്പോള്‍ തുടര്‍ച്ചയായി 22 മാസം 50-നു മുകളില്‍ എത്തുന്നുണ്ട്
  • 400-ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ പിഎംഐ തയാറാക്കുന്നത്


പുതിയ ഓര്‍ഡറുകള്‍ കൂടുതല്‍ ലഭിച്ചതും അനുകൂല വിപണി സാഹചര്യങ്ങളും രാജ്യത്തെ വ്യവസായ മേഖലയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ കാരണമായെന്നും അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും എസ് ആന്‍ഡ് പി ഗ്ലോബല്‍ ജൂണ്‍ ഒന്നിന് പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

ഇന്ത്യയുടെ ഉല്‍പാദന മേഖല 2023 മെയ് മാസത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണു നേടിയത്. മെയ് മാസത്തെ എസ് ആന്‍ഡ് പി ഗ്ലോബല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (PMI) ഉയര്‍ന്ന് 58.7-എന്ന നിലയില്‍ എത്തി.

ഏപ്രിലില്‍ ഇത് 57.2 ആയിരുന്നു. 31 മാസത്തിനിടയിലെ വലിയ ഉയര്‍ച്ചയാണ് 2023 മെയ് മാസം രേഖപ്പെടുത്തിയത്.

മാനുഫാക്ചറിംഗ് ഇന്‍ഡക്‌സ് ഇപ്പോള്‍ തുടര്‍ച്ചയായി 22 മാസം 50-നു മുകളില്‍ എത്തുന്നുണ്ട്.

പിഎംഐ 0-നും 100-നും ഇടയിലാണ് വരുന്നത്. സൂചിക 50-ന് മുകളിലാണെങ്കില്‍ ഉല്‍പാദന വര്‍ധനയെയാണ് സൂചിപ്പിക്കുന്നത്. സൂചിക 50-ല്‍ താഴെയാണെങ്കില്‍ ഉല്‍പാദനം ചുരുങ്ങുന്നതിനു തെളിവാണ്.

400-ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ പിഎംഐ തയാറാക്കുന്നത്.

' ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ മെയ് മാസത്തില്‍ പ്രോത്സാഹജനകമായിരുന്നു. ഉല്‍പാദന മേഖലയ്ക്ക് പ്രതീക്ഷ നല്‍കി. 2021 ജനുവരി മുതലുള്ള ഫാക്ടറി ഓര്‍ഡറുകള്‍ ഏറ്റവും വേഗത്തില്‍ ഉയര്‍ന്നതോടെ, ഡിമാന്‍ഡ് ശക്തമാവുകയും ചെയ്തു ' എസ് ആന്‍ഡ് പി പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചു.