15 Jan 2024 8:43 AM GMT
1 കിലോ ചിക്കന് 615 രൂപ, 1 കിലോ സവാള 250 രൂപ, പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയില്‍
MyFin Desk
Summary
- അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്
- 2023 നവംബര്‍ അവസാനത്തോടെ പാകിസ്ഥാന്റെ മൊത്തം കടം 63,399 ട്രില്യന്‍ പാകിസ്ഥാനി രൂപയിലെത്തി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണു പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്.
അവശ്യസാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്.
ഒരു കിലോ സവാളയ്ക്ക് 230 മുതല്‍ 250 പാകിസ്ഥാനി രൂപയാണ് വില ഈടാക്കുന്നത്.
ഒരു കിലോ ചിക്കന് 615 രൂപയും ഒരു ഡസന്‍ മുട്ടയ്ക്ക് 400 രൂപയുമാണ് ഈടാക്കുന്നതെന്ന് എആര്‍വൈ റിപ്പോര്‍ട്ട് ചെയ്തു.
ഒട്ടുമിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുന്നതിനാല്‍ സര്‍ക്കാര്‍ നിരക്ക് നടപ്പാക്കുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പ് പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ക്കായി പ്രവിശ്യാ സര്‍ക്കാരുകളുമായി നിരന്തരമായ ഏകോപനം നടത്താന്‍ കഴിഞ്ഞ മാസം സാമ്പത്തിക ഏകോപന സമിതി (ഇസിസി) ദേശീയ വില നിരീക്ഷണ സമിതിക്ക് (എന്‍പിഎംസി) നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, 2023 നവംബര്‍ അവസാനത്തോടെ പാകിസ്ഥാന്റെ മൊത്തം കടം 63,399 ട്രില്യന്‍ പാകിസ്ഥാനി രൂപയിലെത്തിയെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.