image

8 Jan 2024 9:09 AM GMT

Economy

ഇന്ത്യയുടെ ഇന്ധന ആവശ്യകത 7 മാസത്തെ ഉയർച്ചയില്‍

MyFin Desk

indias fuel demand at 7-month high
X

Summary

  • മുന്‍ മാസത്തില്‍ നിന്ന് 6.2% വര്‍ധന
  • പെട്രോള്‍ വില്‍പ്പന മുന്‍ മാസത്തെ അപേക്ഷിച്ച് ഇടിഞ്ഞു
  • പാചക വാതക വില്‍പ്പന 5.6 ശതമാനം ഉയർന്നു


ഇന്ത്യയുടെ ഇന്ധന ഉപഭോഗം ഡിസംബറിൽ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറില്‍ രാജ്യത്തെ എണ്ണ ഉപഭോഗം 20.054 ദശലക്ഷം മെട്രിക് ടണ്ണിലേക്കാണ് ഉയര്‍ന്നത്. രാജ്യത്തെ എണ്ണ ആവശ്യകതയുടെ പ്രധാന സൂചകമാണ് ഇത്.

നവംബറിലെ 18.89 ദശലക്ഷം ടണ്ണിൽ നിന്ന് ഡിസംബറിൽ മൊത്തം ഉപഭോഗം 6.2 ശതമാനം വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. മുൻവർഷം ഡിസംബറിനെ അപേക്ഷിച്ച് ഏകദേശം 2.6 ശതമാനം വളര്‍ച്ചയാണ് ഇന്ധന ആവശ്യകതയില്‍ ഉണ്ടായത്. പ്രധാനമായും ട്രക്കുകളും കൊമേഴ്സ്യല്‍ പാസഞ്ചർ വാഹനങ്ങളും ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപ്പന പ്രതിമാസം 0.൯ ശതമാനം ഉയർന്ന് 7.60 ദശലക്ഷം ടണ്ണായി. ഡിസംബറിലെ പെട്രോള്‍ വിൽപ്പന മുൻ മാസത്തേക്കാൾ 4.5 ശതമാനം കുറഞ്ഞ് 2.99 ദശലക്ഷം ടണ്ണായി.

സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന ഡിസംബറിൽ ഉയർന്നു. അതേസമയം ഉയർന്ന വിലക്കിഴിവുകൾ ഉണ്ടായിരുന്നിട്ടും ചെറിയ കാറുകളുടെ വിൽപ്പന കുറഞ്ഞെന്ന് ഇന്ത്യൻ വാഹന നിർമ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബിറ്റുമെൻ വിൽപ്പന നവംബറിൽ നിന്ന് 12.9 ശതമാനം വർധിച്ചപ്പോൾ ഇന്ധന എണ്ണയുടെ ഉപയോഗം ഡിസംബറിൽ 9.6 ശതമാനം വർദ്ധിച്ചു.

പാചക വാതകം അഥവാ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വിൽപ്പന 5.6 ശതമാനം ഉയർന്ന് 2.63 ദശലക്ഷം ടണ്ണിലെത്തി, അതേസമയം നാഫ്ത വിൽപ്പന 27.9% ഉയർന്ന് 1.33 ദശലക്ഷം ടണ്ണിലെത്തിയെന്നും ഡാറ്റ കാണിക്കുന്നു.