image

14 Nov 2023 4:39 PM IST

Economy

ഒക്ടോബറില്‍ മൊത്തവില സൂചിക താഴേക്ക്

MyFin Desk

ഒക്ടോബറില്‍  മൊത്തവില സൂചിക താഴേക്ക്
X

മൊത്ത വില സൂചിക (ഡബ്ല്യൂപിഐ) ഒക്റ്റോബറില്‍ തുടർച്ചയായി ഏഴാം മാസവും നെഗറ്റിവ് തലത്തില്‍. മുന്‍വര്‍ഷം ഒക്റ്റോബറുമായുള്ള താരമ്യത്തില്‍ വിലനിലവാരം താഴേക്കു വന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ (-) 0 .52 ശതമാനമാണ് ഡബ്ല്യുപിഐ. മുന്‍ വർഷം ഇതേ കാലയളവിൽ 8 .67 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ മൊത്തവില സൂചിക പണച്ചുരുക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്തംബറിൽ (-) 0 .26 ശതമാനമായിരുന്നു ഡബ്ല്യുപിഐ . ഭക്ഷ്യ വസ്തുക്കളുടെ സൂചിക ഒക്ടോബറിൽ 2.53 ശതമാനത്തിലേക്ക് താഴ്ന്നു. സെപ്റ്റംബറിൽ ഇത് 3.35 ശതമാനമായിരുന്നു. ഇന്ധന-വൈദ്യുതി വിഭാഗത്തിലെ സൂചിക ഒക്ടോബറിൽ (-) 2 .47 ശതമാനമാണ്, സെപ്റ്റംബറില്‍ ഇത് (-) 3.35 ശമാനമായിരുന്നു.

മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളിലും പണപ്പെരുപ്പം നെഗറ്റിവ് തലതലത്തിലാണ്. സെപ്റ്റംബറിലെ (-) 1 .34 ശതമാനത്തില്‍ നിന്ന് പക്ഷേ സൂചിക ഒക്ടോബറില്‍ (-) 1 .13 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ഒക്ടോബറിലെ റീട്ടെയിൽ പണപ്പെരുപ്പം 4.87 ശതമാനമാണെന്ന് കേന്ദ്ര സ്‍റ്റാസ്‍റ്റിക്സ് മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കു്നു . ഒക്ടോബർ വരെയുള്ള അഞ്ച് മാസത്തെ ഏറ്റവും കൂറഞ്ഞ നിരക്കാണിത്.

രാസ ഉല്പന്നങ്ങൾ, വൈദ്യുതി, തുണിത്തരങ്ങൾ, അടിസ്ഥാന ലോഹങ്ങള്‍ ,പേപ്പർ ഉല്പന്നങ്ങൾ, തുൻിത്തരങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന ഇടിവാണ് മൊത്തവില പണപ്പെരുപ്പം നെഗറ്റീവായി തുടരാനുള്ള കാരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.