image

12 Feb 2025 9:36 AM GMT

Economy

പുതിയ ആദായ നികുതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

MyFin Desk

new income tax bill to be introduced in parliament tomorrow
X

Summary

  • നിയമം 2026 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും
  • 1961ലെ ആദായ നികുതി നിയമം ഒഴിവാക്കുന്നതിനാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്
  • നിലവിലെ നിയമം സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്


സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായനികുതി ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന്് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിയമം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

600 പേജുകളുള്ള നിര്‍ദ്ദിഷ്ട നിയമം ആദായനികുതി ചട്ടം 2025 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആകെ 23 അധ്യായങ്ങളും, 536 വകുപ്പുകളുമാണ് നിയമത്തിലുണ്ടാവുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 വകുപ്പാണുള്ളത്.

നിയമം പാസാക്കിയാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരുക.

ആറു പതിറ്റാണ്ടു പഴക്കമുള്ള 1961ലെ ആദായ നികുതി നിയമത്തിന് പകരം വെക്കുന്നതാണ് പുതിയ നിയമ നിര്‍മാണം. ജൂലൈയില്‍ 2024 ല കേന്ദ്ര ബജറ്റിന് ശേഷമാണ് ആദായ നികുതി നിയമം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം വന്നത്.

നിലവിലെ നിയമം സാധാരണക്കാരന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇതു പരിഹരിക്കാനാണ് പ്രധാനമായും പുതിയ ബില്‍ അവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അനാവശ്യമായ വ്യവസ്ഥകള്‍ ഒഴിവാക്കിയതും വ്യക്തതയുള്ളതുമായ ഭാഷയായിരിക്കും ബില്ലിന്റെ പ്രധാന സവിശേഷത.