image

26 Dec 2024 4:10 AM GMT

Economy

ബെംഗളൂരുവില്‍ ദോശമാവുമായി നന്ദിനി

MyFin Desk

nandini with dosa flour in bengaluru
X

Summary

  • അഞ്ച് ശതമാനം പ്രോട്ടീനുമായി സംയോജിപ്പിച്ച് റെഡി-ടു-കുക്ക് ഇഡ്ലി-ദോശ മാവാണ് പുറത്തിറക്കിയത്
  • ഉല്‍പ്പന്നം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് ബെംഗളൂരുവിലെ ആവശ്യകത വിലയിരുത്തും


കര്‍ണാടകയിലെ നഗര ഉപഭോക്താക്കള്‍ക്കായി പ്രോട്ടീന്‍ അടങ്ങിയ ഇഡ്ഡലി-ദോശ മാവുമായി നന്ദിനി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) കീഴിലുള്ള കര്‍ണാടകയുടെ ബ്രാന്‍ഡായ നന്ദിനി, പരമ്പരാഗത ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണം കൂടുതല്‍ പോഷക സന്തുലിതമാക്കാന്‍ ലക്ഷ്യമിടുന്നു. 5 ശതമാനം പ്രോട്ടീനുമായി സംയോജിപ്പിച്ച് റെഡി-ടു-കുക്ക് ഇഡ്ലി-ദോശ മാവാണ് കമ്പനി പുറത്തിറക്കിയത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉല്‍പ്പന്നം പുറത്തിറക്കി.

ജോലി സമ്മര്‍ദങ്ങള്‍ കാരണം പല നഗരവാസികള്‍ക്കും വീട്ടില്‍ ഭക്ഷണം തയ്യാറാക്കാന്‍ സമയമില്ലെന്നും ഉപഭോക്താക്കള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന റെഡി-ടു-ഈറ്റ് ഭക്ഷണം തേടുന്നുണ്ടെന്നും കെഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

'അതിനാല്‍, 5 ശതമാനം പ്രോട്ടീനുമായി സംയോജിപ്പിച്ച് മികച്ച ഗുണനിലവാരമുള്ള, ആരോഗ്യകരമായ നന്ദിനി ഇഡ്ലി-ദോശ മാവ് മിതമായ നിരക്കില്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' അതില്‍ പറയുന്നു.

കെഎംഎഫ് പറയുന്നതനുസരിച്ച്, ബാറ്റര്‍ രണ്ട് പായ്ക്ക് വലുപ്പങ്ങളില്‍ ലഭിക്കും-450 ഗ്രാം 40 രൂപയ്ക്കും 900 ഗ്രാം 80 രൂപയ്ക്കും. ഇത് പാല്‍ പാര്‍ലറുകളില്‍ വില്‍ക്കും.

ഉല്‍പ്പന്നം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് ബെംഗളൂരുവിലെ വിപണി ആവശ്യകത വിലയിരുത്തുമെന്നും കെഎംഎഫ് സൂചിപ്പിച്ചു.