3 Oct 2024 3:01 PM GMT
Summary
- ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് ഓഹരികള്‍ വാങ്ങിയത്
- ഓഹരികള്‍ ഓരോന്നിനും ശരാശരി 1,726.2 രൂപ നിരക്കിലാണ് ഏറ്റെടുത്തത്
മോര്‍ഗന്‍ സ്റ്റാന്‍ലിയും സിറ്റി ഗ്രൂപ്പും 755 കോടി രൂപയ്ക്ക് സ്വകാര്യമേഖലയിലെ വായ്പദാതാക്കളായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വാങ്ങി.
ബിഎസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനികളായ മോര്‍ഗന്‍ സ്റ്റാന്‍ലിയും സിറ്റി ഗ്രൂപ്പും അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി മുംബൈ ആസ്ഥാനമായുള്ള ബാങ്കിന്റെ 43.75 ലക്ഷം ഓഹരികളാണ് വാങ്ങിയത്.
ഓഹരികള്‍ ഓരോന്നിനും ശരാശരി 1,726.2 രൂപ നിരക്കില്‍ ഏറ്റെടുത്തു, സംയോജിത ഇടപാട് മൂല്യം 755.29 കോടി രൂപയായി.
ഈ ഓഹരികള്‍ ബിഎന്‍പി പാരിബാസിന്റെ വിഭാഗമായ ബിഎന്‍പി പാരിബ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് രണ്ട് വ്യത്യസ്ത ബ്ലോക്ക് ഡീലുകളിലൂടെ ബിഎസ്ഇയില്‍ ഒരേ വിലയ്ക്ക് വിറ്റു.
ബിഎന്‍പി പാരിബാസ് ഒരു നിക്ഷേപ ബാങ്കും സാമ്പത്തിക സേവന കമ്പനിയുമാണ്.
കഴിഞ്ഞയാഴ്ച പാരീസ് ആസ്ഥാനമായുള്ള ബിഎന്‍പി പാരിബാസ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ 543.27 കോടി രൂപയ്ക്ക് ഓഫ്ലോഡ് ചെയ്തിരുന്നു.