image

22 March 2024 5:05 PM IST

Economy

സാമ്പത്തിക മേഖലയില്‍ വളര്‍ച്ച തുടരുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

സാമ്പത്തിക മേഖലയില്‍ വളര്‍ച്ച തുടരുമെന്ന് റിപ്പോര്‍ട്ട്
X

Summary

  • സ്വകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ന്നു
  • തുടര്‍ച്ചയായി മൂന്നുപാദങ്ങളില്‍ ഇന്ത്യ 8 ശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തി
  • അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് ഭീഷണി ആയേക്കാം


സ്വകാര്യ നിക്ഷേപത്തിലെ ഉയര്‍ച്ചയും പണപ്പെരുപ്പം കുറയുകയും ചെയ്തതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പോസിറ്റീവാണെന്ന് ധനമന്ത്രാലയം. 2025 ജനുവരി മുതല്‍ ബ്ലൂംബെര്‍ഗ് ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ ഉള്‍പ്പെടുത്തുന്നത് വരവ് വര്‍ധിപ്പിക്കുമെന്ന് പ്രതിമാസ സാമ്പത്തിക അവലോകനം പറഞ്ഞു.

ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചയെ നയിക്കും. സ്വകാര്യ നിക്ഷേപവും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യ വകുപ്പിന്റെ അവലോകനത്തിന്റെ ഫെബ്രുവരി പതിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് 7.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

മന്ദഗതിയിലുള്ള ആഗോള വളര്‍ച്ചാ പ്രവണതകള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ 8 ശതമാനത്തിനു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ എസ്റ്റിമേറ്റ് 8 ശതമാനത്തിനടുത്തായി വിവിധ ഏജന്‍സികള്‍ പരിഷ്‌ക്കരിക്കുന്നു.

''മൊത്തത്തില്‍, ഇന്ത്യ 25 സാമ്പത്തിക വര്‍ഷത്തെ പോസിറ്റീവായി കാണുന്നു,'' അവലോകനം പറഞ്ഞു.

ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ശുഭപ്രതീക്ഷ നല്‍കുന്നതായും അവലോകനം പറയുന്നു.

കാര്‍ഷികേതര തൊഴില്‍ പുനരുജ്ജീവിപ്പിച്ചു, കൃഷിയില്‍ നിന്ന് പുറത്തുപോകുന്ന തൊഴിലാളികളെ ആഗിരണം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തി. സംരംഭങ്ങളുടെയും മറ്റ് മേഖലകളുടെയും ഉയര്‍ച്ചയിലൂടെ ഉല്‍പ്പാദനമേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും.

'അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതിന്റെയും ആഗോള വിതരണ ശൃംഖലയില്‍ വ്യാപാരം തടസ്സപ്പെടുത്തുന്നതിന്റെയും സൂചനകള്‍ ഉണ്ട്. എങ്കിലും ഇന്ത്യയുടെ ഭാവി ശോഭനമായിരിക്കും എന്ന് അവലോകനം പറയുന്നു.വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയുടെ പണപ്പെരുപ്പ വീക്ഷണം പോസിറ്റീവ് ആണെന്നും റിപ്പോര്‍ട്ട് പറഞ്ഞു.