image

7 Jan 2025 11:41 AM GMT

Economy

മധ്യവര്‍ഗ കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ഇടിവ്

MyFin Desk

മധ്യവര്‍ഗ കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ഇടിവ്
X

Summary

  • കുമിഞ്ഞ് കൂടുന്ന കടബാധ്യത തിരിച്ചടി
  • കോവിഡ് മഹാമാരിയാണ് കനത്ത വെല്ലുവിളി സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട്


മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പാദ്യത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. കുമിഞ്ഞ് കൂടുന്ന കടബാധ്യത ഇന്തോനേഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി.

മികച്ച സാമ്പത്തിക മുന്നേറ്റമാണ് കഴിഞ്ഞ ദശകങ്ങളില്‍ ഏഷ്യയിലെ ഇടത്തരം കുടുംബങ്ങളില്‍ പ്രകടമായിരുന്നത്. പക്ഷേ, സാമ്പത്തികമേഖലയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ കുടുംബങ്ങളുടെ സ്ഥിതി അത്ര മെച്ചമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് മഹാമാരിയാണ് കനത്ത വെല്ലുവിളി സൃഷ്ടിച്ചതെന്നും മാക് കാന്‍ വേള്‍ഡ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. 2015 നും 2021 നും ഇടയില്‍, ആഗോള ജിഡിപിയുടെ 57% ഏഷ്യന്‍ രാജ്യങ്ങളാണ് സംഭാവന ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്.

വായ്പാ തിരിച്ചടവിനായി കൂടുതല്‍ തുക വകയിരുത്തേണ്ടി വന്നതും ആനുപാതികമായി വരുമാനം കൂടാതിരുന്നതും പണപ്പെരുപ്പവും കുടുംബങ്ങളെ വറുതിയിലാക്കി. അടിസ്ഥാന പലിശനിരക്കിലെ വര്‍ധന ഏറ്റവുമധികം പ്രതിഫലിച്ചത് ഭവന വായ്പകളിലായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ഏഷ്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച തുടരണമെങ്കില്‍ ഇനി സര്‍ക്കാര്‍ തല നടപടികള്‍ വേണം. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. സാമ്പത്തിക ഉത്തേജനത്തിലൂടെ ചൈനയും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന് ആവശ്യമാണെന്ന്് പഠനം ചൂണ്ടികാണിക്കുന്നു.