28 Nov 2024 7:11 AM GMT
Summary
- മാള്‍ സന്ദര്‍ശിക്കുന്നവരില്‍ മള്‍ട്ടിപ്ലക്‌സിലേക്കുള്ളവര്‍ 10 ശതമാനത്തില്‍ നിന്ന് 6-7 ശതമാനമായി കുറഞ്ഞു
- ദക്ഷിണേന്ത്യയിലെ സിനിമാശാലകള്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നു
- ഉപഭോക്താക്കള്‍ കൂടുതലായി ''ഫുഡ് ആന്‍ഡ് ബിവറേജസ്, വിനോദം, ഗെയിമിംഗ് സെഗ്മെന്റുകളാണ് തേടുന്നത്
മാളുകളിലെ മള്‍ട്ടിപ്ലക്‌സ് സ്‌പെയ്‌സുകള്‍ സംബന്ധിച്ച് ഡെവലപ്പര്‍മാര്‍ പുനര്‍വിചിന്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സിനിമ തീയേറ്ററുകള്‍ സ്ഥിരതയാര്‍ന്ന പ്രേക്ഷകരെ ആകര്‍ഷിക്കാനും വര്‍ഷം മുഴുവനും വരുമാനം ഉണ്ടാക്കാനും പാടുപെടുന്ന സാഹചര്യത്തിലാണ് വന്‍കിട മാള്‍ ഡെവലപ്പര്‍മാരുടെ നീക്കം. മള്‍ട്ടിപ്ലക്സുകളിലേക്കുള്ള മാള്‍ സന്ദര്‍ശകരുടെ പങ്ക് ഏകദേശം 10 ശതമാനത്തില്‍ നിന്ന് 6-7 ശതമാനമായി കുറഞ്ഞുവെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് ഡെവലപ്പര്‍മാരെ അവരുടെ തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓരോ മാസവും മാള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മിനിമം ഗ്യാരണ്ടി നല്‍കിക്കൊണ്ട്, വരുമാനം പങ്കിടല്‍ മോഡലിന് കീഴിലാണ് മള്‍ട്ടിപ്ലക്‌സുകള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നത്. 2023ലെ 8-9 മാസത്തിനുള്ളില്‍ സിനിമാശാലകള്‍ക്ക് മിനിമം ഗ്യാരണ്ടി മറികടക്കാന്‍ കഴിഞ്ഞപ്പോള്‍, ഈ വര്‍ഷം 4-5 മാസത്തിനുള്ളില്‍ മാത്രമാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്, ഇത് ലാഭത്തിലെ ഇടിവിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ദക്ഷിണേന്ത്യയിലെ സിനിമാശാലകള്‍ കൂടുതല്‍ പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ട്, നാല് പ്രാദേശിക ഭാഷകളിലെ സിനിമകളുടെ ശക്തമായ നിരയുടെ പിന്തുണയാണ് ഇതിനുകാരണം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന മത്സരം മള്‍ട്ടിപ്ലക്സുകളിലെ ഒക്യുപ്പന്‍സി നിരക്ക് കുറയുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉപഭോക്താക്കള്‍ കൂടുതലായി ''ഫുഡ് ആന്‍ഡ് ബിവറേജസ് (എഫ് ആന്‍ഡ് ബി), വിനോദം, ഗെയിമിംഗ് എന്നിവ പോലുള്ള സെഗ്മെന്റുകള്‍ തേടുന്നതായാണ് വിലയിരുത്തല്‍.
പരമ്പരാഗതമായി, സിനിമാശാലകള്‍ ഒരു മാളിന്റെ സ്ഥലത്തിന്റെ 10 ശതമാനത്തോളം കൈവശപ്പെടുത്തിയിരുന്നു. അധികമായി 10 ശതമാനം എഫ് ആന്‍ഡ് ബിയ്ക്കും 5-6 ശതമാനം വിനോദത്തിനും ഗെയിമിംഗിനുമായി നീക്കിവച്ചിരിക്കുന്നു. എന്നിരുന്നാലും, ഡവലപ്പര്‍മാര്‍ ഇപ്പോള്‍ ഭാവി പ്രോജക്റ്റുകള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു, റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.
തന്റെ കമ്പനിയുടെ വരാനിരിക്കുന്ന മാളുകളില്‍, അവര്‍ സിനിമാശാലകള്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലം കുറയ്ക്കുകയും കൂടുതല്‍ ലാഭകരമായ വിഭാഗങ്ങളിലേക്ക് വീണ്ടും അനുവദിക്കുകയും ചെയ്യുകയാണെന്ന് ഡല്‍ഹിയിലും പഞ്ചാബിലും ഒന്നിലധികം മാളുകള്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ ഹര്‍ഷ് വര്‍ധന്‍ ബന്‍സാല്‍ പറയുന്നു.
മാള്‍ ഡെവലപ്പര്‍മാര്‍ വിനോദ മേഖലകള്‍ക്കും എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള്‍ക്കുമുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മുതലെടുക്കുന്നു. ഇത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ആവര്‍ത്തിക്കാന്‍ കഴിയാത്ത അതുല്യമായ അനുഭവങ്ങള്‍ ഇത് നല്‍കുന്നു, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.