image

20 Sept 2023 11:32 AM IST

Economy

ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് മഹീന്ദ്രയുടെ സാരഥി അഭിയാന്‍ സ്‌കോളര്‍ഷിപ്പ്

MyFin Desk

ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് മഹീന്ദ്രയുടെ സാരഥി അഭിയാന്‍ സ്‌കോളര്‍ഷിപ്പ്
X

Summary

  • തെരഞ്ഞെടുക്കുന്ന 1100 ഡ്രെവര്‍മാരുടെ പെണ്‍മക്കള്‍ക്കാണ് ഇത് ലഭ്യമാക്കുന്നത്.


കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) ട്രക്ക് ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക് മഹീന്ദ്ര സാരഥി അഭിയാന്‍ വഴി സ്‌കോളര്‍ഷിപ്പ് നല്‍കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ് വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന പെണ്‍മക്കള്‍ക്കാണ് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. തെരഞ്ഞെടുക്കുന്ന 1100 ഡ്രെവര്‍മാരുടെ പെണ്‍മക്കള്‍ക്കാണ് ഇത് ലഭ്യമാക്കുന്നത്.

2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മഹീന്ദ്ര ട്രക്കും ബസ് ലീഡര്‍ഷിപ്പ് ഇന്ത്യയും ചേര്‍ന്ന് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കും. 2014ലാണ് മഹീന്ദ്ര സാരഥി അഭിയാന്‍ ആരംഭിക്കുന്നത്. ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് മഹീന്ദ്ര. ഇതുവരെ 8928 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.