image

18 Nov 2022 10:02 AM GMT

Economy

പണപ്പെരുപ്പത്തില്‍ അയവ്, ഫെഡ് നിരക്ക് വര്‍ധന കുറച്ചേക്കും

MyFin Desk

പണപ്പെരുപ്പത്തില്‍ അയവ്, ഫെഡ് നിരക്ക് വര്‍ധന കുറച്ചേക്കും
X



ഒക്ടോബര്‍ മാസത്തില്‍ പണപ്പെരുപ്പം അല്പം കുറഞ്ഞതിനാല്‍ അടുത്ത പണനയ യോഗത്തിൽ പലിശ നിരക്ക് വർധനയിൽ യുഎസ് കുറവ് വരുത്തിയേക്കുമെന്ന സൂചന.
സെപ്റ്റംബറിലെ 8.2 ല്‍ നിന്നും 7.7 ശതമാനമായിട്ടാണ് പണപ്പെരുപ്പം കുറഞ്ഞത്.

ബുധനാഴ്ച, ഫെഡറല്‍ ബാങ്ക് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലര്‍ വ്യക്തമായ സൂചനയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അടുത്ത പണനയ യോഗത്തില്‍ നിരക്കു വര്‍ധനയില്‍ ഇളവ് വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയതായി പുറത്തു വന്ന ഡാറ്റകള്‍ ആശ്വാസകരമാണെന്നും ഡിസംബറില്‍ നിരക്ക് വര്‍ദ്ധനവ് 50 ബേസിസ് പോയിന്റ് ആയി പരിമിതപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡ് റിസേര്‍വിന്റെ പ്രസ്താവന മുന്‍കാല വര്‍ദ്ധനവുകളില്‍ നിന്ന് അയവു വരുത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ''ഒരു റിപ്പോര്‍ട്ട് കൊണ്ടു മാത്രം തീരുമാനം അന്തിമമാക്കാന്‍ കഴിയില്ല. വളരെ നേരത്തെ തന്നെ പണപ്പെരുപ്പം താഴേക്ക് പോകുന്നതിന്റെ ശുഭസൂചനകളുണ്ട്. എങ്കിലും പണപ്പെരുപ്പം സ്ഥിരമായി കുറഞ്ഞ് 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് അടുത്ത വര്‍ഷവും പലിശ വര്‍ധന അനിവാര്യമാണ്.
യുഎസില്‍ ഉപഭോക്തൃ ചെലവ് വര്‍ദ്ധിക്കുന്നത്, പണപ്പെരുപ്പം പൂര്‍ണമായും അവസാനിച്ചിട്ടില്ല എന്നതാണ് വ്യക്തമാക്കുന്നത്. ഒക്ടോബറില്‍, റീട്ടെയില്‍ വില്‍പ്പനയില്‍ 8 മാസത്തിനിടയിലെ ഏറ്റവും വലിയ നേട്ടമുണ്ടായതായി യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചു.