image

13 Feb 2023 8:54 AM

Economy

5 വര്‍ഷമായി ജിഎസ്ടി ഓഡിറ്റ് രേഖകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ല: നിര്‍മ്മലാ സീതാരാമന്‍

MyFin Desk

nirmala sitharaman
X

Summary

  • വിഷയം ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എന്‍.കെ.പ്രേമചന്ദ്രന് ധനമന്ത്രി നിര്‍ദ്ദേശം നല്‍കി.


ഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി സംബന്ധിച്ച ഓഡിറ്റ് ചെയ്ത കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സംസ്ഥാനത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കേന്ദ്രം നല്‍കുന്നില്ലെന്ന കൊല്ലം എംപിയായ എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.

ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. കേരളം അഞ്ചു വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. '2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല.

അപ്പോള്‍ ഫണ്ട് അനുവദിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ എങ്ങനെയാണ് കുറ്റപ്പെടുത്താന്‍ പറ്റുക', ധനമന്ത്രി ചോദിച്ചു. വിഷയം ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എന്‍.കെ.പ്രേമചന്ദ്രന് ധനമന്ത്രി നിര്‍ദ്ദേശം നല്‍കി.