image

5 Feb 2024 5:00 AM GMT

kerala

കൃഷി മുഖ്യം; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി രൂപ

MyFin Desk

കൃഷി മുഖ്യം; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി രൂപ
X

Summary

  • വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ധിത പദ്ധതിക്ക് 8 കോടി രൂപ
  • വിള ആരോഗ്യ പദ്ധതിക്ക് 13 കോടി
  • ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി


ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 1698 കോടി രൂപ വകയിരുത്തി.

നാളികേര വികസന പദ്ധതിക്ക് 65 കോടി,

നെല്ല് ഉല്‍പ്പാദനത്തിന് 93.6 കോടി,

സുഗന്ധവ്യജ്ഞന കൃഷിക്ക് 4.6 കോടി

ഫലവര്‍ഗ കൃഷിക്ക് 18.92 കോടി

ക്ഷീര വികസനത്തിന് 180.25 കോടി

മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി

വിളകളുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് ബ്രീഡിംഗിന് 2 കോടിയും നീക്കിവച്ചു.

കൃഷി ഉന്നത യോജനയ്ക്ക് 77 കോടി രൂപ നീക്കിവച്ചു.

വിള ആരോഗ്യ പദ്ധതിക്ക് 13 കോടിയും

കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടിയും നീക്കിവച്ചു. അതില്‍ 42 കോടി രൂപ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്.

വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ധിത പദ്ധതിക്ക് 8 കോടി രൂപ, വിളപരിപാലന മേഖലയ്ക്കായി 535.9 കോടി രൂപ,

കുട്ടനാട് പെട്ടിയും പറയ്ക്കും പകരം വെര്‍ട്ടിക്കല്‍ ആക്‌സില്‍ ഫ്‌ളോ പമ്പ് ആന്‍ഡ് മോട്ടര്‍ പദ്ധതിക്ക് 36 കോടി രൂപ,

ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി

മണ്ണ് ജല സംരക്ഷണ മേഖലയ്ക്കായി 83.99 കോടി രൂപയും നീക്കി വച്ചു.

റബറിന്റെ താങ്ങുവില 10 രൂപ കൂട്ടി. 170 രൂപയാണ് ഇപ്പോള്‍ താങ്ങുവില. ഇതാണ് 10 രൂപ വര്‍ധിപ്പിച്ച് 180 രൂപയാക്കിയത്.

കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും നീക്കിവച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2,36,344 തൊഴിലവസരങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചെന്നു ധനമന്ത്രി പറഞ്ഞു.

കൂടുതൽ ബജറ്റ് വാർത്തകൾ