5 Feb 2024 3:45 AM GMT
Summary
- കേരളത്തില്‍ സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി
- മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും
- കേരളത്തിനോട് കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണുള്ളതെന്നു ധനമന്ത്രി
കേരള നിയമസഭയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ ഒമ്പത് മണിക്ക് തന്നെ തുടങ്ങി. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണമാണിത്.
കേരളത്തില്‍ സൂര്യോദയ സമ്പദ്ഘടനയാണെന്നു ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവേ പറഞ്ഞു.
കേരളത്തിനോട് കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണുള്ളതെന്നും കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ തള്ളിവിടുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല കേരളം തളരില്ല, കേരളത്തെ തകര്‍ക്കാനാകില്ല എന്നുറപ്പിച്ചാണ് മുന്നേറുന്നതെന്നു ധനമന്ത്രി ഓര്‍മിപ്പിച്ചു.
പൊതുസ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.