1 Feb 2024 10:34 AM
Summary
- ഈ വര്‍ഷം മൂന്നാം തവണയാണ് കളക്ഷന്‍ 1.7 ലക്ഷം കോടിക്ക് മുകളിലെത്തിയത്
- ജനുവരിയിലെ സമാഹരണത്തില്‍ 10.4% വാർഷിക വളർച്ച
- ഏപ്രില്‍-ജനുവരി കാലയളവില്‍ 11.6 ശതമാനം വാര്‍ഷിക വളർച്ച
ജനുവരിയിലെ മൊത്ത ജിഎസ്‍ടി സമാഹരണം 10.4% വാർഷിക വളർച്ച പ്രകടമാക്കിയതായി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1,72,129 കോടി രൂപയാണ് ജനുവരിയിലെ കളക്ഷന്‍.
ഇത് എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ പ്രതിമാസ ശേഖരണമാണ്. കൂടാതെ ഈ സാമ്പത്തിക വർഷം മൂന്നാമത്തെ തവണയാണ് കളക്ഷന്‍ 1.70 ലക്ഷം കോടിയിലേക്ക് എത്തിയത്.
ഐജിഎസ്‍ടി ശേഖരത്തിൽ നിന്ന് 43,552 കോടി രൂപ സിജിഎസ്‍ടിയിലേക്കും 37,257 കോടി രൂപ എസ്‍ജിഎസ്‍ടിയിലേക്കും നല്‍കി. .
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍, മൊത്തം ജിഎസ്‍ടി ശേഖരണം 11.6 ശതമാനം വാര്‍ഷിക വളർച്ച പ്രകടമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിൽ സമാഹരിച്ച 14.96 ലക്ഷം കോടി രൂപയിൽ നിന്ന് സമാഹരണം 16.69 ലക്ഷം കോടി രൂപയിലെത്തി.