image

28 Jan 2025 3:22 AM

Economy

നിക്ഷേപം; മധ്യപ്രദേശ് മുഖ്യമന്ത്രി ജപ്പാനില്‍

MyFin Desk

investment, madhya pradesh chief minister in japan
X

Summary

  • മുഖ്യമന്ത്രിയുടെ സന്ദര്‍ശനം 'ഇന്‍വെസ്റ്റ് ഇന്‍ മധ്യപ്രദേശ്' ബിസിനസ് അഫിലിയേഷന്‍ കാമ്പെയ്നിന്റെ ഭാഗം
  • ഫെബ്രുവരി 24, 25 തീയതികളില്‍ ഭോപ്പാലില്‍ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയോടെ കാമ്പെയ്ന്‍ സമാപിക്കും
  • പ്രമുഖ ജാപ്പനീസ് ബിസിനസ് ഹൗസുകളുമായി മോഹന്‍ യാദവ് ചര്‍ച്ചകള്‍ നടത്തും


മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ജപ്പാനിലെത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് യാദവിന്റെ ഔദ്യോഗിക സന്ദര്‍ശനം.

അവിടെയെത്തിയ യാദവിന് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ഊഷ്മളമായ യാദവിന് സ്വീകരണമാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'ഇന്‍വെസ്റ്റ് ഇന്‍ മധ്യപ്രദേശ്' ബിസിനസ് അഫിലിയേഷന്‍ കാമ്പെയ്നിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ നാല് ദിവസത്തെ യാത്ര. ഫെബ്രുവരി 24, 25 തീയതികളില്‍ ഭോപ്പാലില്‍ നടക്കാനിരിക്കുന്ന 'ഇന്‍വെസ്റ്റ് മധ്യപ്രദേശ് - ആഗോള നിക്ഷേപക ഉച്ചകോടി 2025'ല്‍ കാമ്പയിന്‍ അവസാനിക്കും.

തന്റെ സന്ദര്‍ശന വേളയില്‍, പ്രധാന മേഖലകളിലുടനീളമുള്ള പ്രമുഖ ജാപ്പനീസ് ബിസിനസ് ഹൗസുകളുമായി യാദവ് നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തും. ഈ കൂടിക്കാഴ്ചകളില്‍ പലതും മധ്യപ്രദേശിന്റെ ബിസിനസ് അവസരങ്ങളില്‍ കലാശിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാനുമായി ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മധ്യപ്രദേശ് പങ്കിടുന്നുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ-ജപ്പാന്‍ വ്യാപാരം 22.85 ബില്യണ്‍ ഡോളറിലെത്തി. ഇതില്‍ മധ്യപ്രദേശ് ഗണ്യമായ സംഭാവന നല്‍കി. അലുമിനിയം, കെമിക്കല്‍സ്, മെഷിനറി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ് എന്നിവയുള്‍പ്പെടെ ഏകദേശം 93 ദശലക്ഷം യുഎസ് ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനം ജപ്പാനിലേക്ക് കയറ്റുമതി ചെയ്തു.