image

10 Feb 2025 7:36 AM

Economy

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് കേരളം ഒരുങ്ങുന്നു

MyFin Desk

kerala gears up for invest kerala global summit
X

Summary

  • ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് സമ്മിറ്റ്
  • കെഎസ്‌ഐഡിസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്


ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് കേരളം ഒരുങ്ങുന്നു. ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക. ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സമ്മിറ്റിനുള്ളത്.

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെഎസ്‌ഐഡിസി) ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമായ വിവിധ മേഖലകളിലായി ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം. ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റിന് മുന്നോടിയായി, കേരളത്തിലും പുറത്തും മേഖലാടിസ്ഥാനത്തിലുള്ള പരിപാടികളുടെയും റോഡ് ഷോകളും മറ്റും നടന്നു. വിവിധ വ്യവസായങ്ങളിലെ സംസ്ഥാനത്തിന്റെ ശക്തി ഉയര്‍ത്തിക്കാട്ടുക, സഹകരണം പ്രോത്സാഹിപ്പിക്കുക, സമ്മിറ്റില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

'ആരോഗ്യ മികവിലേക്കുള്ള ആഗോള കവാടം, ആയുര്‍വേദം, വെല്‍നസ് ടൂറിസം', 'ഓട്ടോമോട്ടീവ് ടെക്‌നോളജി നവീകരണത്തിന്റെ ഭാവിയെ ശക്തിപ്പെടുത്തല്‍' തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സെഷനുകള്‍ ഉച്ചകോടിയില്‍ ഉള്‍പ്പെടുന്നു.

ആഗോള വ്യാപാരത്തിലേക്കുള്ള ഒരു പാലമായി തുറമുഖ നേതൃത്വത്തിലുള്ള വികസനം' എന്ന സെഷന്‍, ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിലൂടെയും ചെലവ് കുറയ്ക്കുന്നതിലൂടെയും വ്യാവസായിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും ചര്‍ച്ച ചെയ്യും.

റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളിലൂന്നിയ ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാനും. മികച്ച ടാലന്റുകളുടെയും കണക്റ്റിവിറ്റിയുടെയും തൊഴില്‍ സൗഹൃദ അന്തരീക്ഷത്തിന്റെ ഉള്‍പ്പെടെ അവസരങ്ങളുടെ പുതിയ ലോകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒരുങ്ങുകയാണ്.

വിവിധ സെക്ടറല്‍ കോണ്‍ക്ലേവുകളും ചെന്നൈ, ബോംബെ, ബംഗളൂരു, ഡെല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്‌സ് റോഡ് ഷോകളുമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.