8 April 2023 7:18 AM GMT
Summary
- ജിഎസ് ടി നടപ്പാക്കിയതിന് ശേഷമാണ് ഈ വർധന
- അന്തർ സംസ്ഥാന വ്യാപാരത്തിൽ ഗുജറാത്ത് ഒന്നാം സ്‌ഥാനത്ത്
- മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഏറ്റവും ഉയർന്ന കയറ്റുമതി പങ്കാളി മഹാരാഷ്ട്ര
രാജ്യത്തെ അന്തർ സംസ്ഥാന ചരക്കു നീക്കം, 2022 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 70 ശതമാനമായി ഉയർന്നെന്ന് റിപ്പോർട്ട്. 2018 സാമ്പത്തിക വർഷത്തിൽ ഇത് 55 ശതമാനമായിരുന്നു. ജിഎസ് ടി നടപ്പാക്കിയതിന് ശേഷമാണ് ഈ വർധനവുണ്ടായിട്ടുള്ളതെന്ന് പ്രധാന മന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിലിന്റെ ചെയർമാനായ ബിബേക് ദെബ്രോയ് അദ്ദേഹത്തിന്റെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പബ്ലിക് പോളിസി റീസേർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉത്‌പന്നങ്ങളുടെ അന്തർ സംസ്ഥാന ചരക്ക് നീക്കം ജിഎസ്ടിയുടെ 35 ശതമാനമായി എന്നും പറയുന്നു. 2018 സാമ്പത്തിക വർഷത്തിൽ ഇത് 23.5 ശതമാനമായിരുന്നു.
കൂടാതെ, ആഭ്യന്തര വ്യാപാരം ജിഡിപി വളർച്ചയുടെ ഇരട്ടിയിലധികം വേഗത്തിൽ വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെയുള്ള നാലു വർഷത്തിൽ ജി ഡി പി 19.7 ശതമാനം വർധിച്ച് 3173 ബില്യൺ ഡോളറിലെത്തിയപ്പോൾ സംസ്ഥാനങ്ങൾ തമ്മിലുള്ള ആഭ്യന്തര ഉത്പന്നങ്ങളുടെ കൈമാറ്റം 44 ശതമാനം ഉയർന്നു. കൂടാതെ ആഭ്യന്തര ചരക്കുകളുടെ ഇറക്കുമതിയുടെയും നീക്കത്തിന്റെയും മൂല്യം 34 ശതമാനം വർദ്ധിച്ചു.
2017 ജൂലൈ 1-ന് ഇന്ത്യയിൽ അവതരിപ്പിച്ച ജിഎസ്ടി, ദേശീയ, സംസ്ഥാന തലത്തിലുള്ള നിരവധി നികുതികളിലും, ലെവികളിലും മാറ്റം വരുത്തി. മാത്രമല്ല, ഇത് പൊതുവിപണി ഏകീകരിക്കുകയും നികുതി തർക്കങ്ങൾ കുറക്കുകയും ചെയ്ത് പതിവായി നികുതി വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനിടയാക്കി.
ഇ-വേ ബില്ലുകൾ ഒരു അളവുകോലായി നോക്കിയാൽ ടെക്സ്റ്റൈൽ ആർട്ടിക്കിൾസ്, വൈദ്യുത യന്ത്രങ്ങളും ഉപകരണങ്ങളും; യന്ത്രങ്ങളും മെക്കാനിക്കൽ ഉപകരണങ്ങളും; ഇരുമ്പ്, ഉരുക്ക്, തുടങ്ങിയ മേഖലകളിൽ പെട്ട സാധനങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയാണ് FY19 മുതൽ FY21 വരെയുള്ള കാലത്തു ഏറ്റവുമധികം ചരക്കു നീക്കത്തിൽ ഉൾപ്പെട്ടതെന്നു റിപ്പോർട്ട് രേഖപ്പെടുത്തുന്നു;
ഇ-വേ ബില്ലുകളുടെ അടിസ്ഥാനത്തിൽ, അന്തർ സംസ്ഥാന വ്യാപാരത്തിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്, മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട്, കർണാടക എന്നിവയാണ് തൊട്ടു പിന്നിൽ.
ചരക്കുകളുടെ ഉറവിടങ്ങളും ലക്ഷ്യസ്ഥാനങ്ങളും പേപ്പർ വിശകലനം ചെയ്യുന്നു. അതനുസരിച്ച്, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഏറ്റവും ഉയർന്ന കയറ്റുമതി പങ്കാളി മഹാരാഷ്ട്രയാണ്; കൂടാതെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും ചരക്കുകളുടെ പ്രധാന ഇറക്കുമതിയും മഹാരാഷ്ട്രയിലേക്ക് തന്നെ
മറ്റെല്ലാ സംസ്ഥാനങ്ങളുമായുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും അസം ഏറ്റവും താഴ്ന്ന സ്ഥാനത്താണ്. പൊതുവായി നോക്കിയാൽ, അടുത്തിരിക്കുന്ന സംസ്ഥാനങ്ങൾ പരസ്പരം കൂടുതൽ വ്യാപാരം നടത്തുന്നു, അതുപോലെ സമ്പന്ന സംസ്ഥാനങ്ങൾ തമ്മിൽ വ്യാപാരം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ്; അത് വ്യാപാരത്തിന്റെ ഗുരുത്വാകർഷണ ഫലങ്ങൾക്കു അടിവരയിടുന്നു," റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, ചരക്കുകൾ നീങ്ങുന്ന ദൂരത്തിന്റെ വിശകലനം നടത്തുമ്പോൾ, ഇ-വേ ബിൽ ഡാറ്റ അനുസരിച്ച്, വലിയൊരു ശതമാനം (58 ശതമാനം) 200 കിലോമീറ്ററിനുള്ളിൽ സഞ്ചരിക്കുന്നതായി സൂചിപ്പിക്കുന്നു,