image

20 Dec 2023 2:23 PM GMT

Economy

ആദ്യ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം 4.6 ശതമാനമായി കുറയുമെന്ന് ആർബിഐ

MyFin Desk

ആദ്യ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം 4.6 ശതമാനമായി കുറയുമെന്ന് ആർബിഐ
X

Summary

  • നവംബറില്‍ പണപ്പെരുപ്പം 5.6 ശതമാനത്തില്‍ എത്തി
  • ആഗോള വളര്‍ച്ച ദുര്‍ബലമായി തുടരും
  • ആഗോള പഞ്ചസാര വില ആശങ്കാജനകം


2024-25-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 4.6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. നവംബറില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 5.6 ശതമാനത്തില്‍ എത്തിയിരുന്നു.

സിപിഐ പണപ്പെരുപ്പം നവംബറില്‍ 5.6 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2024-25ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇത് 4.6 ശതമാനമായി കുറയുമെന്ന് ആര്‍ബിഐ അറിയിച്ചു. ആഗോള ചരക്ക് വില, പ്രത്യേകിച്ച് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു. എന്നാല്‍ അരിവില കുറഞ്ഞില്ലെന്നും ആര്‍ബിഐ നിരീക്ഷിച്ചു. എന്നിരുന്നാലും, സമീപഭാവിയില്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഭക്ഷ്യവിലകളെ സ്വാധീനിക്കുമെന്ന് അത് ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ഭക്ഷ്യ വില സൂചകങ്ങള്‍ പ്രധാന പച്ചക്കറികളുടെ വിലയിലെ വര്‍ധനവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് സമീപകാലത്ത് സിപിഐ പണപ്പെരുപ്പം ഉയര്‍ത്തിയേക്കാം. ഗോതമ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാന വിളകളുടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റാബി വിതയ്ക്കല്‍ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഉയര്‍ന്ന ആഗോള പഞ്ചസാര വിലയും ആശങ്കാജനകമാണ്- ബുള്ളറ്റിന്‍ പറയുന്നു.

ഈ മാസമാദ്യം മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പ്രഖ്യാപനത്തിന് അനുസൃതമായി, 2023-24ല്‍ പണപ്പെരുപ്പം 5.4 ശതമാനമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്. '25 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ പണപ്പെരുപ്പം 5.2 ശതമാനമായും രണ്ടാം പാദത്തില്‍ 4.0 ശതമാനമായും മൂന്നാം പാദത്തില്‍ 4.7 ശതമാനമായും പ്രതീക്ഷിക്കുന്നു. അപകടസാധ്യതകള്‍ തുല്യമായി സന്തുലിതമാണ്,' ആര്‍ബിഐ പറഞ്ഞു.

ആഗോള വളര്‍ച്ച ദുര്‍ബലമായി തുടരുമെന്നും 2024ല്‍ ഇനിയും മന്ദഗതിയിലായേക്കുമെന്നും ബുള്ളറ്റിന്‍ പറയുന്നു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയെക്കുറിച്ച് ആര്‍ബിഐ ബുള്ളറ്റിന്‍ പറയുന്നു. 2023-24 ലെ യഥാര്‍ത്ഥ വളര്‍ച്ച 7 ശതമാനവും മൂന്നാം പാദത്തില്‍ 6.5 ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്.