10 Jan 2025 11:28 AM GMT
Summary
- വ്യാവസായിക ഉല്‍പ്പാദനം 5.2 ശതമാനമാണ് വളര്‍ന്നത്
- ഒക്ടോബറില്‍ ഇത് 3.5 ശതമാനമായിരുന്നു
- നവംബറില്‍ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു
നവംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 5.2 ശതമാനമായി ഉയര്‍ന്നു. പ്രധാനമായും ഉല്‍പ്പാദന മേഖലയുടെ മികച്ച പ്രകടനമാണ് ഇതിനുകാരണമെന്ന്
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2024 ഒക്ടോബറില്‍ ഇത് 3.5 ശതമാനമായിരുന്നു. ഇത് രാജ്യത്തിന്റെ വ്യാവസായിക പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവണതയെ സൂചിപ്പിക്കുന്നു.
വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം 2023 നവംബറില്‍ 2.5 ശതമാനം വളര്‍ച്ച കൈവരിച്ചു.2024 നവംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക 5.2 ശതമാനം വര്‍ധിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
എന്‍എസ്ഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 നവംബറില്‍ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു. 2024 നവംബറില്‍ ഖനന ഉല്‍പ്പാദനം 1.9 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം 4.4 ശതമാനവും ഉയര്‍ന്നു.
ഏപ്രില്‍-നവംബര്‍ കാലയളവില്‍, ഐഐപി 4.1 ശതമാനമാണ്. ഇത് മുന്‍വര്‍ഷത്തെ 6.5 ശതമാനത്തില്‍ നിന്ന് കുറഞ്ഞു.