12 Nov 2024 11:19 AM GMT
Summary
- ഉല്‍പ്പാദന മേഖല തിരിച്ചെത്തുന്നു
- എന്നാല്‍ ഓഗസ്റ്റില്‍ ഐഐപി 0.1 ശതമാനമായി ചുരുങ്ങിയിരുന്നു
ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം സെപ്റ്റംബറില്‍ 3.1 ശതമാനം വര്‍ധിച്ചതായി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പ്രധാനമായും ഉല്‍പ്പാദന മേഖലയിലെ പുരോഗതിയാണ് വളര്‍ച്ചക്ക് കാരണം.
വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം 2023 സെപ്റ്റംബറില്‍ 6.4 ശതമാനം വളര്‍ച്ച കൈവരിച്ചു.എന്നിരുന്നാലും, ഇത് 2024 ഓഗസ്റ്റില്‍ 0.1 ശതമാനമായി ചുരുങ്ങിയിരുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 സെപ്റ്റംബറിലെ ഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നിവയുടെ വളര്‍ച്ച യഥാക്രമം 0.2 ശതമാനം, 3.9 ശതമാനം, 0.5 ശതമാനം എന്നിങ്ങനെയാണ്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ഐഐപി 4 ശതമാനം വളര്‍ന്നു. എന്നാല്‍ മുന്‍വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു.