14 March 2024 2:30 PM IST
Summary
- ഡബ്ല്യുപിഐ പണപ്പെരുപ്പം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നെഗറ്റീവ് സോണില്‍ ആയിരുന്നു
- ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയിലെ 6.85 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 6.95 ശതമാനമായി ഉയര്‍ന്നു
- ജനുവരിയില്‍ 19.71 ആയിരുന്ന പച്ചക്കറി വിലക്കയറ്റം 19.78 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ മുന്‍ മാസത്തെ 0.27 ശതമാനത്തില്‍ നിന്ന് 0.2 ശതമാനമായി കുറഞ്ഞു.
ഡബ്ല്യുപിഐ പണപ്പെരുപ്പം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നെഗറ്റീവ് സോണില്‍ ആയിരുന്നു. നവംബറില്‍ 0.26 ശതമാനമായി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2024 ഫെബ്രുവരി മാസത്തില്‍ 0.20 ശതമാനമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയിലെ 6.85 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 6.95 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ 19.71 ആയിരുന്ന പച്ചക്കറി വിലക്കയറ്റം 19.78 ശതമാനമായി ഉയര്‍ന്നു.
ജനുവരിയിലെ 16.06ല്‍ നിന്ന് ഫെബ്രുവരിയില്‍ പയറുവര്‍ഗങ്ങളിലെ ഡബ്ല്യുപിഐ പണപ്പെരുപ്പം 18.48 ശതമാനമായിരുന്നു.