image

15 April 2025 4:08 PM IST

Economy

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞു

MyFin Desk

countrys wholesale price inflation has declined
X

Summary

  • മൊത്തവില പണപ്പെരുപ്പം ഉയരുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം
  • ഭക്ഷ്യവിലപ്പെരുപ്പവും മാര്‍ച്ചില്‍ കുറഞ്ഞു


രാജ്യത്തെ മൊത്ത വിപണിയിലെ വിലകയറ്റത്തോത് കുറഞ്ഞു. മൊത്തവില പണപ്പെരുപ്പം 2.05% ആയി. ഫെബ്രുവരിയില്‍ ഇത് 2.38ശതമാനമായിരുന്നു.

മാര്‍ച്ചില്‍ 2.5 ശതമാനത്തില്‍ മൊത്തവില പണപ്പെരുപ്പമെത്തുമെന്നായിരുന്നു സാമ്പത്തിക ലോകത്തിന്റെ പ്രവചനം. ഇതിനെ മറികടന്ന് പണപ്പെരുപ്പം താഴുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിലവിലെ ഇടിവിന് തുണയായത് ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില കുറഞ്ഞതാണ്.

ഭക്ഷ്യവിലപ്പെരുപ്പം ഫെബ്രുവരിയില്‍ 5.94%മായിരുന്നത് 4.66 ശതമാനത്തിലേക്ക് താഴ്ന്നു. 0.71%മായിരുന്ന ഇന്ധന-വൈദ്യുതി പണപ്പെരുപ്പം. ഇത് 0.20 ശതമാനത്തിലേക്ക് എത്തി. അതേസമയം, പുതിയ റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണെങ്കിലും വരും മാസങ്ങളില്‍ പണപ്പെരുപ്പം ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിദഗ്ധര്‍ മുന്നിറിയിപ്പ് നല്‍കി.

വേനല്‍ കഠിനമാവുന്നതോടെ പല സംസ്ഥാനങ്ങളിലും ഉഷ്ണതംരംഗ സാധ്യതയുണ്ട്. ഇത് കാര്‍ഷിക മേഖലയെ ബാധിക്കാം. അത് ഭക്ഷ്യവില ഉയരാന്‍ കാരണമാവും. ചൂട് കൂടുന്നതോടെ എസി, ഫ്രിഡ്ജ് അടക്കമുള്ളവയുടെ ഉപയോഗവും ഉയരും. വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലവാരത്തിലെത്തുന്നതോടെ പണപ്പെരുപ്പം ഉയരുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.