image

15 Jan 2024 10:38 AM GMT

Economy

മൊത്തവില പണപ്പെരുപ്പം ഡിസംബറിൽ 0.73 ശതമാനം

MyFin Desk

Headline inflation stood at 0.73 percent
X

Summary

  • മൊത്തവില പണപ്പെരുപ്പം 2023 നവംബറിൽ 0.26 ശതമാനമായിരുന്നു
  • ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിൽ 9.38 ശതമാനമായി ഉയർന്നു
  • പച്ചക്കറികളുടെ വിലക്കയറ്റം ഡിസംബറിൽ 26.30 ശതമാനമായി


ഡിസംബറിൽ ഇന്ത്യയുടെ മൊത്തവിലപണപ്പെരുപ്പം (ഡബ്ല്യുപിഐ) ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 0.73 ശതമാനമായി ഉയർന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പ്രാഥമികമായി

ഭക്ഷ്യ വസ്തുക്കളുടെ വിലവർദ്ധനവാണ് കണക്കുകൾ കാണിക്കുന്നത്. ഇത്കൂ‍ടാതെ യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, മറ്റ് നിർമ്മാണ ഗതാഗത ഉപകരണങ്ങൾ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഒപ്റ്റിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവും മൊത്തവിലപ്പെരുപ്പം ഉയരാൻ കാരണമായി.

ഭക്ഷ്യവിലപ്പെരുപ്പം 2023 നവംബറിലെ 8.18 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 9.38 ശതമാനമായി ഉയർന്നു.

പച്ചക്കറികളുടെ വിലക്കയറ്റം ഡിസംബറിൽ 26.30 ശതമാനമായപ്പോൾ പയറുവർഗങ്ങളുടെ വില 19.60 ശതമാനമായിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിലെ റീട്ടെയിൽ അല്ലെങ്കിൽ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായി ഉയർന്നു.

കഴിഞ്ഞ മാസം റിസർവ് ബാങ്ക് അതിന്റെ ദ്വിമാസ ധനനയത്തിൽ പലിശനിരക്ക് സ്ഥിരത നിലനിർത്തുകയും നവംബർ, ഡിസംബർ മാസങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം ഉയരാനുള്ള സാധ്യതകൾ ഉയർത്തുകയും ചെയ്തു.

മൊത്തവില സൂചിക പണപ്പെരുപ്പം 2023 നവംബറിൽ 0.26 ശതമാനവും 2022 ഡിസംബറിൽ 5.02 ശതമാനവുമായിരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് മൊത്തവില പണപ്പെരുപ്പം പൂജ്യത്തിന് മുകളിൽ വരുന്നത്.

ഏഴു മാസത്തിനു ശേഷം നവംബറിലാണ് മൊത്തവിലപ്പെരുപ്പം പോസിറ്റീവ് മേഖലയിലേക്ക് തിരിച്ചെത്തിയത്.