image

14 March 2023 12:26 PM GMT

Economy

മൊത്ത വില സൂചിക രണ്ട് വർഷത്തെ താഴ്ന്ന നിലയിൽ

MyFin Desk

wpi inflation down in india
X

Summary

2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം ഇത്രയും കുറയുന്നത്.


ഇന്ത്യയുടെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള (ഡബ്ള്യു പി ഐ ) പണപ്പെരുപ്പം കുറഞ്ഞു. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം മൊത്തവില സൂചിക കുറയുന്നത്. ജനുവരിയിൽ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ ഇത് 3.85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക 6.44 ശതമാനമാണ്.

പെട്രോളിയം ഉത്പന്നങ്ങൾ, ഭക്ഷ്യ ഇതര ഉത്പന്നങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, രാസ വസ്തുക്കൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ, മോട്ടോർ വാഹനങ്ങൾ മുതലായവയുടെയെല്ലാം വില കുറഞ്ഞതിനാലാണ് മൊത്ത വില സൂചിക ഇത്രയും കുറഞ്ഞത്.

മാസാടിസ്ഥാനത്തിൽ ഡബ്ള്യുപിഐ 0.20 ശതമാനമാണ് കുറഞ്ഞത്. ഭക്ഷ്യ സൂചികയുടെ ഡബ്ള്യുപിഐ ജനുവരിയിൽ ഉണ്ടായിരുന്ന 2.95 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 2.76 ശതമാനമായി കുറഞ്ഞു.

രാജ്യത്തിൻറെ സി പി ഐ ഫെബ്രുവരിയിൽ 6.44 ശതമാനമാണ്. തുടർച്ചയായ രണ്ടാം മാസവും ആർ ബി ഐ യുടെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെ തുടരുകയാണ്. റീട്ടെയിൽ പണപ്പെരുപ്പം ഫെബ്രുവരി മാസത്തിൽ അല്പം കുറഞ്ഞ് 5.95 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 5.85 ശതമാനമായിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.72 ശതമാനമായി. നഗര പ്രദേശങ്ങളിൽ ഇത് 6.10 ശതമാനമായിരുന്നു.

ഗവണ്മെന്റ് പുറത്തു വിട്ട ഡാറ്റ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങളിലും 20.20 ശതമാനത്തിന്റെ വർധനവും ധാന്യങ്ങൾ മറ്റു ഉത്പന്നങ്ങൾ എന്നിവയിൽ 16.73 ശതമാനത്തിന്റെ വർധനവും ഉണ്ടായെങ്കിലും വാർഷികാടിസ്ഥാനത്തിൽ പച്ചക്കറിയുടെ വില 11.61 ശതമാനം കുറഞ്ഞിട്ടുണ്ട്.