image

12 Feb 2024 6:09 AM GMT

Economy

നേട്ടങ്ങളുടെ കവര്‍ച്ച; കോണ്‍ഗ്രസിന് വൈദഗ്ധ്യമെന്ന് ധനമന്ത്രി

MyFin Desk

Robbery of achievements, Congress Finance Minister that skill
X

Summary

  • കോണ്‍ഗ്രസിനെതിരെ ധനമന്ത്രിയുടെ വിമര്‍ശനം
  • യുപിഎ ഭരണകാലത്ത് ലക്ഷ്യബോധമില്ലാത്ത ധനനയമായിരുന്നു
  • പണപ്പെരുപ്പം വളരെ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു


കോണ്‍ഗ്രസിനെ പരിഹസിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നേട്ടങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തികഞ്ഞ വൈദഗ്ധ്യമുള്ളതായി അവര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ ആരോപിച്ചിരുന്നു. ഇത് രാജ്യത്തെ പ്രതിപക്ഷ നിരയില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.

2004ല്‍ അധികാരമേറ്റ യുപിഎ സര്‍ക്കാര്‍ അന്ന് വില നിലവാരവും സാഹചര്യവും കൈകാര്യംചെയ്തത് ശരിയായരീതിയിലായിരുന്നില്ല. എന്‍ഡിഎ സര്‍ക്കാരില്‍നിന്ന് അധികാരമേറ്റെടുക്കുമ്പോള്‍ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായിരുന്നുവെന്ന് രാജ്യസഭയില്‍ 'ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്ര'ത്തെക്കുറിച്ചുള്ള ഹ്രസ്വകാല ചര്‍ച്ചയ്ക്ക് മറുപടിയായി സീതാരാമന്‍ പറഞ്ഞു.

'കോണ്‍ഗ്രസിന്റെ തെറ്റായ ലക്ഷ്യബോധമില്ലാത്ത ധനനയം, തെറ്റായ സബ്സിഡികള്‍, പാഴ് ചെലവുകള്‍ എന്നിവയിലൂടെ എല്ലാം തകിടം മറിച്ചു. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായിരുന്നു. ഇതോടെ യുപിഎ ഭരണകാലത്ത് പണപ്പെരുപ്പം ഉയര്‍ന്നു,' അവര്‍ പറഞ്ഞു. യുപിഎയുടെ കീഴിലുള്ള 2004-14 കാലഘട്ടത്തില്‍ ശരാശരി വാര്‍ഷിക പണപ്പെരുപ്പം 8.2 ശതമാനമായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

ജയ്പൂരില്‍ നടന്ന എഐസിസി സമ്മേളനത്തില്‍, പണപ്പെരുപ്പം കൈകാര്യം ചെയ്തത് യുപിഎ സര്‍ക്കാരിന്റെ പോരായ്മയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സമ്മതിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് 2014ന് ശേഷം മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടര്‍ന്ന് മന്ത്രി വിശദീകരിച്ചു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം ഏകദേശം 5 ശതമാനമായിരുന്നു, അത് ഒരിക്കലും 8 ശതമാനം കടന്നിട്ടില്ല. പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കാമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളെ പഠിപ്പിക്കുന്നു, സീതാരാമന്‍ പരിഹസിച്ചു.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ 10 വര്‍ഷം പരിശ്രമിച്ചു. ഇന്ത്യയെ 'ഫ്രാജൈല്‍ ഫൈവ്' എന്നതില്‍ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് എത്തിച്ചു- ധനമന്ത്രി വിശദീകരിച്ചു.

പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം യുപിഎ കാലഘട്ടത്തിലുണ്ടായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരെമറിച്ച്, ഇന്ന് ജില്ലാതലത്തില്‍ പോലും ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി പ്രധാനമന്ത്രി പ്രഗതി പോര്‍ട്ടലിലൂടെ പരിപാടികളും പദ്ധതികളും അവയുടെ പുരോഗതിയും വ്യക്തിപരമായി നിരീക്ഷിക്കുന്നു. യുപിഎ കാലത്ത് ഇത്തരമൊരു ശ്രമം മുമ്പ് ഉണ്ടായിട്ടില്ലെന്നും സീതാരാമന്‍ പറഞ്ഞു.

ഇപ്പോള്‍ ധവളപത്രം പുറത്തുവരാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍, യുപിഎ ഭരണകാലത്തെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പൊതുജനങ്ങളെയും പാര്‍ലമെന്റിനെയും അറിയിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

തന്റെ മറുപടിയില്‍, സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെ അവര്‍ എടുത്തുകാണിച്ചു. ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 2017-ല്‍ 17.3 ശതമാനത്തില്‍ നിന്ന് 2023-ല്‍ 13.4 ശതമാനമായി കുറഞ്ഞതായും അവര്‍ പറഞ്ഞു.