image

25 March 2025 4:44 PM IST

Economy

വളര്‍ച്ചാ അനുമാനം 6.5 ശതമാനമായി കുറച്ചു

MyFin Desk

വളര്‍ച്ചാ അനുമാനം 6.5 ശതമാനമായി കുറച്ചു
X

Summary

  • വ്യാപാര യുദ്ധം, താരിഫ് ഭീഷണി എന്നിവയാണ് തിരിച്ചടിക്ക് കാരണമാകുക
  • എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര ഉപഭോഗം ഉയരും


രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം 6.5 ശതമാനമായി കുറച്ച് എസ് ആന്‍ഡ് പി. വ്യാപാര യുദ്ധം, താരിഫ് ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിലാണ് ജിഡിപി അനുമാനം കുറച്ചത്.

ആഗോള സമ്മര്‍ദ്ദങ്ങള്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാമെന്നാണ് എസ് ആന്‍ഡി പി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. ഇതാണ് 6.7 ശതമാനമായിരുന്ന മുന്‍ പ്രവചനം വെട്ടികുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യയില്‍ ആഭ്യന്തര ഉപഭോഗം ഉയരും. കുറയുന്ന ഭക്ഷ്യ പണപ്പെരുപ്പം, നികുതി ആനുകൂല്യങ്ങള്‍, കുറഞ്ഞ വായ്പാ ചെലവുകള്‍ തുടങ്ങിയവ വളര്‍ച്ചയ്ക്ക് തുണയാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏഷ്യ-പസഫിക് സാമ്പത്തിക ഔട്ട്‌ലുക്കില്‍ ഏഷ്യന്‍ വിപണികളെ മൊത്തത്തില്‍ വ്യാപാര യുദ്ധം പോലുള്ള ഘടകങ്ങള്‍ ബാധിക്കുമെന്നും പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കല്‍ തുടരും. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് വരും സാമ്പത്തിക വര്‍ഷത്തില്‍ 75 ബേസിസ് പോയിന്റിനും 100 ബേസിസ് പോയിന്റിനുമിടയില്‍ നിരക്ക് കുറയ്ക്കുമെന്നും എസ് ആന്‍ഡി പി പ്രവചിക്കുന്നുണ്ട്.