29 Dec 2024 10:17 AM GMT
Summary
- ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറില്‍ 64.4 ശതമാനം ഉയര്‍ന്നു
- എന്നാല്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി
- ഒരു ഇടക്കാല ഉടമ്പടി പ്രകാരമാണ് ഇപ്പോള്‍ ഉഭയകക്ഷി വ്യാപാരം
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറില്‍ 64.4 ശതമാനം ഉയര്‍ന്ന് 643.7 ദശലക്ഷം ഡോളറിലെത്തി. അതേസമയം ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി പ്രതിവര്‍ഷം 5.21 ശതമാനം ഇടിഞ്ഞ് 5.56 ബില്യണ്‍ ഡോളറായി കുറഞ്ഞതായും പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും ഓസ്ട്രേലിയയും 2022 ഡിസംബര്‍ 29-ന് ഒരു ഇടക്കാല വ്യാപാര ഉടമ്പടി (ഇസിടിഎ) നടപ്പാക്കിയിരുന്നു. ഇപ്പോള്‍ കരാറിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും സമഗ്രമായ സാമ്പത്തിക സഹകരണ ഉടമ്പടിയാക്കി മാറ്റുന്നതിനുമുള്ള ചര്‍ച്ചകളിലാണ്.
കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വിപണി പ്രവേശനം വര്‍ദ്ധിപ്പിക്കുകയും എംഎസ് എംഇകള്‍ക്കും സര്‍ഷകര്‍ക്കും അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇത് 2023-24ല്‍ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച സാധ്യമാക്കി. ഐടി/ഐടിഇഎസ്, ബിസിനസ്, യാത്രാ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ ഉത്തേജനം ഉണ്ടായി. 2030 ഓടെ 100 ബില്യണ്‍ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഗോയല്‍ പറഞ്ഞു.
ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ്, കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും വജ്രങ്ങളും ടര്‍ബോജെറ്റുകളും പതിച്ച സ്വര്‍ണം ഉള്‍പ്പെടെയുള്ള പുതിയ ലൈനുകളിലെ കയറ്റുമതി കരാര്‍ വഴി സാധ്യമായ വൈവിധ്യവല്‍ക്കരണത്തെ എടുത്തുകാണിക്കുന്നതായും വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലോഹ അയിരുകള്‍, പരുത്തി, മരം, തടി ഉല്‍പന്നങ്ങള്‍ തുടങ്ങിയ അവശ്യ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഇന്ത്യയുടെ വ്യവസായങ്ങള്‍ക്ക് ഊര്‍ജം പകരുന്നു, ഇലക്ട്രോണിക്‌സ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകള്‍ക്ക് വളര്‍ച്ചയ്ക്ക് ഇടമുണ്ടെന്ന് പ്രസ്താവന പറഞ്ഞു.
കരാര്‍ ഒപ്പിട്ടതിനുശേഷം, ഉഭയകക്ഷി ചരക്ക് വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിച്ചു, 2020-21 ല്‍ 12.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 26 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ന്നിരുന്നാലും, മൊത്തം വ്യാപാരം 2023-24ല്‍ 2023-24ല്‍ 24 ബില്യണ്‍ ഡോളറായി കുറഞ്ഞു.
നിര്‍ദിഷ്ട സിഇസിഎയ്ക്ക് വ്യാപാര കരാറിനുവേണ്ടി ഇതുവരെ പത്ത് റൗണ്ടുകളും ഇന്റര്‍സെഷനല്‍ ചര്‍ച്ചകളും നടന്നിട്ടുണ്ട്.