image

28 Nov 2023 7:38 AM GMT

Economy

റെയിൽവേ യാത്രക്കാർക്ക് വെറും 20 രൂപയ്ക്ക് ഭക്ഷണം

Karthika Ravindran

food in railways now only rs.20
X

Summary

  • 20 രൂപയ്ക്ക് പൂരി-സബ്ജി, ബജി-അച്ചാർ, ഖിച്ഡി, ചോള-ഭാതുര, പാവ് ഭാജി എന്നിവ
  • എക്സറ്റൻഡ് കൗണ്ടർ തെരഞ്ഞെടുത്ത 64 റെയിൽവേ സ്റ്റേഷനുകളിൽ
  • പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപമാണ് കൗണ്ടറുകൾ


ന്യൂഡൽഹി: യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ജനറൽ കോച്ചുകൾ നിർത്തുന്ന സ്റ്റേഷൻ ഭാഗത്ത് സ്ഥാപ്പിക്കുന്ന ഭക്ഷണ കൗണ്ടറുകളിൽ 20 രൂപയ്ക്ക് പൂരി-സബ്ജി, ബജി-അച്ചാർ, ഖിച്ഡി, ചോള-ഭാതുര, പാവ് ഭാജി എന്നിവയ്‌ക്കൊപ്പം ദക്ഷിണേന്ത്യൻ വിഭവങ്ങളും കൂടാതെ 3 രൂപയ്ക്ക് വെള്ളവും ലഭിക്കും.

ഐആർസിടിസി നടത്തുന്ന ഈ പദ്ധതിക്ക് "എക്സറ്റൻഡ് കൗണ്ടർ" എന്നാണ് പേരിട്ടിരിക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപമാണ് ഈ കൗണ്ടറുകൾ സ്ഥിതി ചെയ്യുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദീർഘദൂര യാത്ര നടത്തുന്ന ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ന്യൂ ഡൽഹി സ്റ്റേഷനിൽ തുടക്കം കുറിച്ച ഈ പദ്ധതി ആദ്യ ഘട്ടത്തിൽ, തെരഞ്ഞെടുത്ത 64 റെയിൽവേ സ്റ്റേഷനുകളിലാണ് ലഭ്യമാക്കുക. ഘട്ടംഘട്ടമായി ഇത് രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.

ഈ പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും, കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസമെന്നും റെയിൽവേ അറിയിച്ചു.