image

24 Oct 2023 9:07 AM GMT

Economy

ഇസ്രായിലിലെ ഇന്ത്യൻ നിക്ഷേപം

MyFin Desk

indian investment in israel
X

Summary

  • ഇസ്രയേലിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ
  • ഇന്ത്യന്‍ കമ്പനികളുടെ ഇസ്രയേലിലെ നിക്ഷേപം 38.30 കോടി ഡോളർ
  • ഇന്ത്യയിലേക്കുള്ള ഇസ്രായേലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം 284.96 ദശലക്ഷം ഡോളർ


ഇന്ത്യ-ഇസ്രായേൽ വ്യാപാരം 2022-23 സാമ്പത്തിക വർഷത്തിൽ 1010 കോടി ഡോളറിലെതിയതായി ഇന്ത്യൻ എംബസി ഫോർ ഇസ്രായേല്‍. 1992-ലെ 20 കോടി യുഎസ് ഡോളറില്‍ നിന്നാണ് ഈ വളർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധത്തിലെ അതിവേഗ വളർച്ചയേയാണ് ഇതു കാണിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ, ഇസ്രായേലിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 789 കോടി ഡോളറും ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കയറ്റുമതി 213 കോടി ഡോളറുമാണ്.

ഇസ്രയേലിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും ആഗോളതലത്തിൽ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. ഇരു രാജ്യങ്ങളുടെ പ്രധാന വ്യാപാരത്തിൽ വജ്രങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ, രാസവസ്തുക്കൾ മുതലായവ ഉൾപ്പെടുന്നുണ്ട്. സമീപ വർഷങ്ങളിൽ ഇലക്ട്രോണിക് യന്ത്രങ്ങൾ, ഹൈടെക് ഉൽപന്നങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ വ്യാപാരത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇസ്രായേൽ ഗവൺമെന്റിന്റെ വർദ്ധിച്ചുവരുന്ന വ്യാപാര നീക്കത്തിൽ ഇന്ത്യ ഒരു 'ഫോക്കസ്' രാജ്യമാണ്.

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കുള്ള പ്രധാന കയറ്റുമതിയിൽ മുത്തുകളും വിലയേറിയ കല്ലുകളും, ഓട്ടോമോട്ടീവ് ഡീസൽ, കെമിക്കൽ, മിനറൽ ഉൽപ്പന്നങ്ങൾ, മെഷിനറി, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽ, വസ്ത്ര ഉൽപ്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, ഗതാഗത ഉപകരണങ്ങൾ , കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതിയിൽ മുത്തുകളും വിലയേറിയ കല്ലുകളും, രാസ, ധാതു/വളം ഉൽപന്നങ്ങൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെട്രോളിയം ഉത്പന്നങ്ങള്‍, പ്രതിരോധം, യന്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യൻ കമ്പനികളുടെ ഇസ്രായേൽ നിക്ഷേപങ്ങൾ:

2000 ഏപ്രിൽ മുതൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം ഇന്ത്യന്‍ കമ്പനികളുടെ ഇസ്രയേലിലെ നിക്ഷേപം 38.30 കോടി ഡോളറാണ്.

ഇന്ത്യൻ കമ്പനികൾ ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ബ്രാഞ്ച് ഓഫീസുകൾ തുറക്കുന്നതിലൂടെയും ഇസ്രായേലിൽ സാന്നിധ്യം വെക്തമാക്കിയിട്ടുണ്ട്. 2005-ലാണ് ടിസിഎസ് ഇസ്രായേലിൽ പ്രവർത്തനം ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2007-ൽ ടെൽ അവീവിൽ ബ്രാഞ്ച് ആരംഭിച്ചു. ജെയിൻ ഇറിഗേഷൻ 2012-ൽ ഇസ്രായേലി ജലസേചന ഉപകരണ നിർമ്മാണ കമ്പനിയായ നാൻഡാനെ പൂർണ്ണമായും ഏറ്റെടുത്തു. ഇസ്രായേലിലെ ടാരോ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൽ സൺ ഫാർമയ്ക്ക് 66.7 ശതമാനം ഓഹരിയുണ്ട്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് എന്നിവ 2015-2016 കാലയളവിൽ ഇസ്രായേലിൽ ശ്രദ്ധേയമായ ഏറ്റെടുക്കലുകളും നിക്ഷേപങ്ങളും നടത്തിയ മറ്റ് പ്രമുഖ ഇന്ത്യൻ കമ്പനികളാണ്.

2017-ൽ ഇന്ത്യ ആസ്ഥാനമായുള്ള സായ്‌സങ്കേത് എന്റർപ്രൈസസ് ഇസ്രയേലിയിലെ പ്രമുഖ ലോഹ ഉപകരണ നിർമ്മാതാക്കളുമായ ഷ്തുലയെ ഏറ്റെടുത്തു. 2018-ൽ, സൺ ഫാർമ ടാർസിയസ് ഫാർമ ലിമിറ്റഡിന്റെ ചെറിയ ഭാഗം ഓഹരി സ്വന്തമാക്കി. 2019-ൽ, ഇന്ത്യയുടെ ലോഹ്യ ഗ്രൂപ്പ് ഇസ്രായേലി പ്രതിരോധ കമ്പനിയായ ലൈറ്റ് ആൻഡ് സ്ട്രോങ്ങിനെ ഏറ്റെടുത്തു.

2022 ഡിസംബറിൽ, ഇന്ത്യയുടെ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, ഇസ്രായേൽ ഗവൺമെന്റിൽ നിന്ന് ഹൈഫ പോർട്ട് കമ്പനി ലിമിറ്റഡ് ഏറ്റെടുക്കുന്നതിനായി ഏകദേശം 785 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള ടെൻഡർ നേടിയ ഇസ്രായിലിലെ ഗാഡോട്ട് ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭ പങ്കാളിത്തം വഴി 1.18 ബില്യൺ ഡോളറിന്റെ ബിഡ് വഴിയാണ് ടെൻഡർ ലഭിച്ചത്.

ഇസ്രായേലി ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികളും നിക്ഷേപം വര്ധിപ്പിക്കുന്നുണ്ട്.

2013ൽ, ടെൽ അവീവ് സർവകലാശാലയിലെ ടെക്‌നോളജി ട്രാൻസ്‌ഫർ സെന്ററായ റാമോട്ടിന്റെ മൊമെന്റം ഫണ്ടിൽ ടാറ്റ ഗ്രൂപ്പ് 5 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. തുടർന്ന്, 2016-ൽ, നെക്സ്റ്റ് ജെൻ ഐഒടി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന i3 ഇക്വിറ്റി പാർട്‌ണേഴ്‌സ് എന്ന പേരിൽ പുതിയ ടെക്‌നോളജി ഇൻകുബേറ്റർ സ്ഥാപിക്കാൻ ടാറ്റ നിരവധി പ്രമുഖ ആഗോള കമ്പനികളുമായി കൈകോർത്തു.

വിപ്രോ, ടിഎൽവി പാർട്‌ണേഴ്‌സിൽ (ഇസ്രായേൽ ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം) നിക്ഷേപം നടത്തിയിട്ടുണ്ട്. വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ടെക്‌നിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സൺ ഫാർമയ്ക്ക് സഹകരണമുണ്ട്.

2017 ജൂലൈയിൽ, തുടർന്നുള്ള 8 വര്ഷത്തേക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇസ്രായേൽ ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാർട്ട്-അപ്പ് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഔർ ക്രൗഡ് -ന്റെ പങ്കാളിത്തത്തോടെ ജറുസലേം ഇന്നൊവേഷൻ ഇൻകുബേറ്റർ (ജെഐഐ) സ്ഥാപിക്കുന്നതിനായി 25 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്ന. ബിഗ് ഡാറ്റ, എഐ, ഐഒടി, ഫിൻടെക്, സ്റ്റോറേജ്, കമ്പ്യൂട്ടർ വിഷൻ എന്നീ മേഖലകളിലേക്കുള്ള നിക്ഷേപത്തിലാണ് റിലയൻസ് സാന്നിധ്യമറിയിച്ചത്.

2017 നവംബറിൽ എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ് ജറുസലേമിൽ ഗവേഷണ-വികസന കേന്ദ്രവും ടെൽ അവീവിൽ സെയിൽസ് ഓഫീസും തുറന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ആന്തിൽ വെഞ്ചേഴ്‌സ് ടെൽ അവീവിൽ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ തുറക്കുകയും ഇസ്രയേലി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ഹോളൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 2021 മാർച്ചിൽ ഇസ്രായേലി സ്റ്റാർട്ടപ്പ് ഫിനർജിയുമായി സംയുക്ത സംരംഭം ആരംഭിച്ചത് ഇന്ത്യയിൽ അലുമിനിയം-എയർ ബാറ്ററി സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും ഇന്ധന സെല്ലുകളുടെയും തദ്ദേശീയ ഹൈഡ്രജൻ സംഭരണ ​​സൊല്യൂഷനുകളുടെയും വികസനത്തിലൂടെ ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്.

ഇന്ത്യയിൽ നൂതന കെമിസ്ട്രി സെല്ലുകൾ/പുതിയ ഊർജ സംവിധാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 2022 മാർച്ചിൽ ഓല ഇലക്ട്രിക്ക് അഞ്ചു മില്യൺ യുഎസ് ഡോളർ ഇസ്രായേലി ബാറ്ററി ടെക്‌നോളജി കമ്പനിയായ സ്റ്റോർ ഡോട്ട്-ൽ നിക്ഷേപിച്ചു.

ഇസ്രായേൽ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപങ്ങൾ:

ഏപ്രിൽ 2000 മുതൽ മാർച്ച് 2023 വരെ, ഇന്ത്യയിലേക്കുള്ള ഇസ്രായേലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം 284.96 ദശലക്ഷം ഡോളറായിരുന്നു.

ഹൈടെക്, കൃഷി, ജലം തുടങ്ങിയ മേഖലകളിലായി ഇസ്രയേൽ 300-ലധികം നിക്ഷേപങ്ങൾ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. പരമ്പരാഗത മേഖലകളായ കൃഷി, രാസവസ്തുക്കൾ മുതലായ മേഖലകൾക്ക് പുറമെ പുനരുപയോഗ ഊർജം, ജലസാങ്കേതിക വിദ്യകൾ, ആഭ്യന്തര സുരക്ഷ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ഇസ്രായേൽ കമ്പനികൾക്കുള്ള മുൻഗണന വർദ്ധിച്ചുവരികയാണ്.

ടെവ ഫാർമസ്യൂട്ടിക്കൽസ്, ഇക്കോപ്പിയ, നാൻ ഡാൻ ജെയിൻ, അഖ്‌വൈസ്, പോളിമിക്‌സ്, എലി ഹജാജ്, റിവുലിസ്, അലുമയർ, പ്ലാസൺ, ഹുലിയോട്ട്, മെറ്റ്‌സർപ്ലാസ്, അവ്‌ഗോൾ, ഐഡിഇ, നെറ്റാഫിം, അഡാമ, മെല്ലനോക്‌സ്, ഡാൻ ഹോട്ടൽസ്, വാട്ടർജെൻ, റിവുലി തുടങ്ങിയവയാണ് മുൻനിരയിലുള്ള ഇന്ത്യയിൽ ശ്രദ്ധേയമായ നിക്ഷേപമുള്ള ഇസ്രായേൽ കമ്പനികൾ.

2019-ൽ, യുടിഎൽ നിയോലിങ്ക് എന്ന പേരിൽ ഇന്ത്യയിൽ സംയോജിപ്പിച്ച ഇസ്രായേലി സ്ഥാപനമായ നിയോലിങ്ക്, വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണത്തിലെ പിഎൽഐ സ്കീമിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ടവർ സെമികണ്ടക്ടർ 2022 മേയില്‍ കർണാടകയിലെ അനലോഗ് സെമികണ്ടക്ടർ ഫാബിൽ 300 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.