10 Feb 2024 6:45 AM
Summary
- ലോകമെമ്പാടും പലിശ നിരക്ക് ഉയര്‍ന്നു
- ഇത് വികസിത രാജ്യങ്ങളിലേക്ക് പണം ഒഴുകുന്നതിന് കാരണമായി
ആഗോള പലിശനിരക്ക് കുതിച്ചുയരുമ്പോഴും ഇന്ത്യ ഒരു ഇഷ്ടപ്പെട്ട എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) ലക്ഷ്യസ്ഥാനമായി തുടരുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. യുഎസിലുള്‍പ്പെടെ ലോകമെമ്പാടും പലിശ നിരക്ക് ഉയര്‍ന്നുവെന്നും ഇത് വികസിത രാജ്യങ്ങളിലേക്ക് മൂലധനം തിരികെ ഒഴുകുന്നതിലേക്ക് നയിച്ചെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം ഇന്ത്യയിലെ ഡിമാന്‍ഡിന്റെ ശക്തി, മികച്ച അവസരങ്ങള്‍ ഇതെല്ലാം രാജ്യം ഒരു തകര്‍ച്ചയെ അഭിമുഖീകരിക്കില്ലെന്ന് ഉറപ്പാക്കി. ഈ കാരണങ്ങള്‍ രാജ്യത്തിന് അനുകൂല ഘടകങ്ങളാകുകയും ചെയ്തു.ഇന്ത്യയോടൊപ്പം സ്വതന്ത്രമായ മറ്റുനാടുകളെക്കാള്‍ നാം ബഹുദൂരം മുന്നിലെത്താന്‍ നമുക്കു കഴിയുകയും ചെയ്തു.
2022ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38.94 ബില്യണ്‍ ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം എഫ്ഡിഐ 15.5 ശതമാനം കുറഞ്ഞ് 32.9 ബില്യണ്‍ ഡോളറായി.ഈ ഘട്ടത്തിലും ഇന്ത്യ മികവോടെ പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് കാര്യമായ എഫ്ഡിഐ വരുന്നത് തുടരുന്നു. ആഗോള ബാലന്‍സ് ഷീറ്റുകള്‍ വളരെ സമ്മര്‍ദ്ദത്തിലാണെന്ന് കരുതിയിരുന്ന ഈ കാലഘട്ടത്തില്‍ പോലും ധാരാളം പുനര്‍നിക്ഷേപം നടന്നു,' മന്ത്രി പറഞ്ഞു.നിക്ഷേപത്തിനുള്ള പുരോഗതി ഇന്ത്യ കാണുന്നത് തുടരുകയാണെന്നും രാജ്യം 'പണം വരുന്നത് കാണുകയാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പണമൊഴുക്കിന്റെ വളരെ തുടര്‍ച്ചയായതും വേഗത്തിലുള്ളതുമായ വളര്‍ച്ച ചിലപ്പോള്‍ ഒരു സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ദോഷകരവും ആകാറുണ്ട്. എന്നാല്‍ ഇവിടെ പണപ്പെരുപ്പ നിയന്ത്രണത്തില്‍ വളരെ മികച്ച ബാലന്‍സ് സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു',അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബിസിനസ് സമ്മിറ്റ് 2024 ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.