15 Jan 2024 4:59 PM IST
Economy
ചെങ്കടല്‍ പ്രതിസന്ധി ഇന്ത്യയില്‍ എണ്ണ വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് ലോക സാമ്പത്തിക ഫോറം മേധാവി
MyFin Desk
Summary
ഈ വര്‍ഷം ഇന്ത്യ 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നു ലോക സാമ്പത്തിക ഫോറം മേധാവി
ചെങ്കടല്‍ വഴി കടന്നു പോകുന്ന ചരക്ക് കപ്പലുകള്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണം ആഗോള വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഇന്ത്യയെ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ എണ്ണ വിലയുടെ വര്‍ധനയ്ക്കു കാരണമാകുമെന്നും ലോക സാമ്പത്തിക ഫോറം മേധാവി ബോര്‍ഗെ ബ്രെന്‍ഡെ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണുള്ളതെന്നു ബോര്‍ഡ് പറഞ്ഞു. ഈ വര്‍ഷം ഇന്ത്യ 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍, മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് ഇന്ത്യ വളരുന്നതെന്ന് ബോര്‍ഗെ പറഞ്ഞു.