image

20 Feb 2025 10:43 AM GMT

Economy

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 40 ശതമാനമാക്കും

MyFin Desk

gst on tobacco products to be raised to 40 percent
X

Summary

  • ജി എസ് ടിയില്‍ പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നുവെന്ന് സൂചന
  • പുതിയതായി 40 ശതമാനം എന്ന നികുതി സ്ലാബാണ് ഏര്‍പ്പെടുത്തുക
  • ലോകാരോഗ്യ സംഘടന പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം നികുതിയാണ് ശുപാര്‍ശ ചെയ്യുന്നത്


സിഗരറ്റുകളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും വില കൂടും. ജിഎസ്ടി 40 ശതമാനമാക്കാന്‍ നീക്കം.

ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നുവെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. 5 ശതമാനം ,12 ശതമാനം ,18 ശതമാനം, 28 ശതമാനം 35 ശതമാനം എന്നിവയ്ക്ക് പുറമേ പുതിയതായി 40 ശതമാനം എന്ന നികുതി സ്ലാബ് കൂടിയാണ് ഏര്‍പ്പെടുത്തുക.

ലോകാരോഗ്യ സംഘടന സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം ജിഎസ്ടിയാണ് ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇത് 35 ശതമാനം മാത്രമാണ്. ഇതാണ് പുതിയ സ്ലാബിലേക്ക് നീങ്ങാനുള്ള കാരണം. ഇതോടെ ഈ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിക്കും.

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് അഞ്ച് ശതമാനവും ഏറ്റവും കൂടിയത് 38 ശതമാനവും ആകും.

നിലവില്‍ പുകയില, സിഗരറ്റ് എ്ന്നിവയ്ക്ക് പുറമേ കോളയടക്കമുള്ള പാനീയങ്ങള്‍ക്കാണ് 35 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ സ്ലാബ് വരുന്നതോടെ ജിഎസ്ടി വരുമാനം ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.