image

12 Nov 2024 11:02 AM GMT

Economy

ജിഎസ്ടി കൗണ്‍സില്‍ ഇന്‍ഷുറന്‍സ് നികുതി ഇളവ് പരിഗണിച്ചേക്കും

MyFin Desk

ജിഎസ്ടി കൗണ്‍സില്‍ ഇന്‍ഷുറന്‍സ്   നികുതി ഇളവ് പരിഗണിച്ചേക്കും
X

Summary

  • അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം ഡിസംബറില്‍
  • മറ്റ് ചരക്കുകളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകളില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല
  • നികുതി ഇളവ് കേരളത്തിന്റെ വരുമാനം കുറയ്ക്കും


ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇന്‍ഷുറന്‍സ് നികുതി ഇളവ് പരിഗണിച്ചേക്കും. ഡിസംബര്‍ 21, 22 തീയതികളില്‍ രാജസ്ഥാനിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ 18% നികുതി പൂര്‍ണമായും നീക്കിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും 5 ലക്ഷം രൂപ വരെ കവറേജ് വാങ്ങുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഒഴിവാക്കുന്ന കാര്യവും കൗണ്‍സില്‍ പരിഗണിക്കും.

എന്നാല്‍, മറ്റ് ചരക്കുകളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകളില്‍ വിപുലമായ മാറ്റങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകാനിടയില്ല. നികുതി കുറച്ചാലുണ്ടാകുന്ന വരുമാന നഷ്ടത്തെ കുറിച്ച് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. എന്‍ഡിഎ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി നിരക്ക് സ്ലാബുകള്‍ നാലില്‍ നിന്ന് മൂന്നായി കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. നിലവില്‍, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 5%, 12%, 18%, 28% എന്നീ നിരക്കുകളിലാണ് നികുതി ചുമത്തുന്നത്. മൊത്തം വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും സംഭാവന ചെയ്യുന്നത് 18%, 28% സ്ലാബുകളാണ്.

ബീഹാറിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമിതി ആരോഗ്യ ഇന്‍ഷുറന്‍സിനായി ജിഎസ്ടി കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.